TikTok Ban | ബ്രിട്ടന് പിന്നാലെ ന്യൂസിലൻഡിലും ടിക് ടോകിന് വിലക്ക്; സുരക്ഷാ ആശങ്കകൾ കാരണം എംപിമാരുടെ ഫോണുകളിൽ നിരോധനം

 


ഓക്ക്‌ലൻഡ്: (www.kvartha.com) സുരക്ഷാ ആശങ്കകൾക്കിടയിൽ ന്യൂസിലൻഡ് എംപിമാരുടെ ഫോണുകളിൽ സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക് നിരോധിച്ചു. ബ്രിട്ടനും സർക്കാർ ഫോണുകളിൽ ടിക് ടോക്ക് വിലക്കിയിരിക്കുകയാണ്. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും. ബീജിംഗ് ആസ്ഥാനമായുള്ള കോർപ്പറേഷൻ ബൈറ്റ്ഡാൻസ് നിയന്ത്രിക്കുന്ന ടിക് ടോകിൽ നിന്ന് ചൈനീസ് സർക്കാരിന് ഉപയോക്തൃ ഡാറ്റകൾ ചോർത്തിയെടുക്കാനാകുമെന്ന ആശങ്കകളാണ് വിലക്കിന് കാരണം.

ന്യൂസിലൻഡിൽ ടിക് ടോക് ഇപ്പോഴും വെബ് ബ്രൗസറിലൂടെ ആക്‌സസ് ചെയ്യാമെങ്കിലും പാർലമെന്റ് ആപ്ലിക്കേഷനുകളുള്ള വ്യക്തിഗത ഫോണുകളിൽ നിന്ന് ഇത് അൺഇൻസ്റ്റാൾ ചെയ്യണമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസിലാൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

TikTok Ban | ബ്രിട്ടന് പിന്നാലെ ന്യൂസിലൻഡിലും ടിക് ടോകിന് വിലക്ക്; സുരക്ഷാ ആശങ്കകൾ കാരണം എംപിമാരുടെ ഫോണുകളിൽ നിരോധനം

സുരക്ഷാ കാരണങ്ങളാൽ യുഎസ്, കാനഡ, ബൽജിയം എന്നിവയും യൂറോപ്യൻ കമ്മിഷനും ഇതിനകം തന്നെ ടിക് ടോക് നിരോധിച്ചിട്ടുണ്ട്. അതേസമയം തെറ്റായവിവരങ്ങൾ പ്രചരിപ്പിച്ച് ടിക് ടോകിനെ അമേരിക്ക തകർക്കാൻ ശ്രമിക്കുന്നുവെന്ന് ചൈന ആരോപിച്ചു.

Keywords: New Zealand, World, News, Britain, Social Media, Parliament, Application, Report, Goverment, Top-Headlines,  New Zealand bans TikTok on phones of MPs amid rising security concerns.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia