Follow KVARTHA on Google news Follow Us!
ad

Signature Bank | അമേരിക്കയിൽ മറ്റൊരു ബാങ്ക് കൂടി തകർന്നു; സിലിക്കൺ വാലിക്ക് പിന്നാലെ സിഗ്നേച്ചർ ബാങ്കും അടച്ചുപൂട്ടി; കർശന നടപടിയെന്ന് ജോ ബൈഡൻ

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾNew York-Based Signature Bank Collapses After Silicon Valley Bank
വാഷിംഗ്ടൺ: (www.kvartha.com) അമേരിക്കയിലെ സിലിക്കൺ വാലി ബാങ്കിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും അടച്ചുപൂട്ടി. അതിനിടെ പ്രതിസന്ധിക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ന്യൂയോർക്ക് ആസ്ഥാനമായുള്ള സിഗ്നേച്ചർ ബാങ്ക് അടച്ചുപൂട്ടി മണിക്കൂറുകൾക്ക് ശേഷമാണ് ബൈഡൻ പ്രസ്താവന നടത്തിയത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ബാങ്കിങ് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തകർച്ചയാണ് ഇത്.

സിലിക്കൺ വാലി ബാങ്കിലും സിഗ്നേച്ചർ ബാങ്കിലും പണം നിക്ഷേപിച്ചിട്ടുള്ളവർക്ക് തിങ്കളാഴ്ച മുതൽ പണം പിൻവലിക്കാനാകുമെന്ന് യുഎസ് സർക്കാർ അറിയിച്ചു. ബാങ്കിൽ നിക്ഷേപിക്കുന്ന പണം അവർക്ക് ആവശ്യമുള്ളപ്പോൾ ഉപയോഗപ്രദമാകുമെന്ന് അമേരിക്കൻ ജനതയ്ക്കും ബിസിനസുകൾക്കും ആത്മവിശ്വാസമുണ്ടെന്ന് ബൈഡൻ പറഞ്ഞു. ന്യൂയോർക്ക് സ്റ്റേറ്റ് ചാർട്ടേഡ് വാണിജ്യ ബാങ്കായ സിഗ്നേച്ചർ ബാങ്കിന് ഡിസംബർ 31 വരെ മൊത്തം ആസ്തി ഏകദേശം 110.36 ബില്യണും മൊത്തം നിക്ഷേപം ഏകദേശം 88.59 ബില്യൺ ഡോളറും ഉണ്ടെന്ന് ന്യൂയോർക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് പ്രസ്താവനയിൽ പറഞ്ഞു.

Washington,World, News, Collapsed, Bank, Economic Crisis, Business, Finance, America, Report, Insurance, Top-Headlines, New York-Based Signature Bank Collapses After Silicon Valley Bank.

അതേസമയം അമേരിക്കയിലെ ബാങ്കുകളുടെ ദുഃസ്ഥിതി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. 2022 അവസാനത്തെ കണക്കുപ്രകാരം യുഎസ് ബാങ്കുകൾ 62,000 കോടി ഡോളറിന്റെ നഷ്ടത്തിലാണെന്ന് അമേരിക്കന്‍ ധന ഏജന്‍സിയായ ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എഫ്ഡിഐസി) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബാങ്കുകള്‍ വാങ്ങിക്കൂട്ടിയ ബോണ്ടുകളുടെയും മറ്റും മൂല്യം ഇടിഞ്ഞതാണ് നഷ്ടമായി കണക്കാക്കുന്നത്.

Keywords: Washington,World, News, Collapsed, Bank, Economic Crisis, Business, Finance, America, Report, Insurance, Top-Headlines, New York-Based Signature Bank Collapses After Silicon Valley Bank.
< !- START disable copy paste -->

Post a Comment