Follow KVARTHA on Google news Follow Us!
ad

Muslim Jamaath | കേരള മുസ്ലിം ജമാഅതിന്റെ പുതിയ കമിറ്റിയെ പ്രഖ്യാപിച്ചു; കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ പ്രസിഡണ്ട്, സയ്യിദ് ഇബ്രാഹിം ഖലീല്‍ തങ്ങള്‍ ജെനറല്‍ സെക്രടറി, അബ്ദുല്‍ കരീം ഹാജി ചാലിയം ഫിനാന്‍സ് സെക്രടറി

New committee of Kerala Muslim Jamaath announced, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
എറണാകുളം: (www.kvartha.com) കേരള മുസ്ലിം ജമാഅതിന്റെ പുതിയ കമിറ്റിയെ പ്രഖ്യാപിച്ചു. കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാരെ പ്രസിഡന്റായും സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരിയെ ജെനറല്‍ സെക്രടറിയായും അബ്ദുല്‍ കരീം ഹാജി ചാലിയത്തെ ഫിനാന്‍സ് സെക്രടറിയായും വീണ്ടും തെരഞ്ഞെടുത്തു. എറണാകുളം ഞാലകം ജമാഅത് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പുനഃസംഘടനക്ക് നേതൃത്വം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങള്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു
        
Latest-News, Kerala, Ernakulam, SSF, Kanthapuram A.P.Aboobaker Musliyar, Top-Headlines, Religion, SYS, Kerala Muslim Jamaath, New committee of Kerala Muslim Jamaath announced.

മറ്റു ഭാരവാഹികള്‍: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, കെ പി അബൂബകര്‍ മുസ്ലിയാര്‍ പട്ടുവം, സി മുഹമ്മദ് ഫൈസി പന്നൂര്‍, അബ്ദുര്‍ റഹ്മാന്‍ ഫൈസി മാരായമംഗലം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എം എന്‍ കുഞ്ഞഹ് മദ് ഹാജി (വൈസ് പ്രസിഡണ്ടുമാര്‍).

പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, അബ്ദുല്‍ മജീദ് കക്കാട്, എ സൈഫുദ്ദീന്‍ ഹാജി തിരുവന്തപുരം, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുസ്ത്വഫ മാസ്റ്റര്‍ കോഡൂര്‍ (സെക്രടറിമാര്‍), പ്രൊഫ. യു സി അബ്ദുല്‍ മജീദ് ( ഡയറക്ടര്‍ - വിദ്യാഭ്യാസം), കൂറ്റമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരിമി (പ്ലാനിംഗ്), ഹാമിദ് മാസ്റ്റര്‍ ചൊവ്വ (ട്രൈനിംഗ്), വി എച് അലി ദാരിമി (ദഅ്വ).

Keywords: Latest-News, Kerala, Ernakulam, SSF, Kanthapuram A.P.Aboobaker Musliyar, Top-Headlines, Religion, SYS, Kerala Muslim Jamaath, New committee of Kerala Muslim Jamaath announced.
< !- START disable copy paste -->

Post a Comment