Follow KVARTHA on Google news Follow Us!
ad

Penalty | ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തം: കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തി ഹരിത ട്രൈബ്യൂണല്‍; വലിയ തുക അടയ്ക്കാനാകില്ല, നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മേയര്‍

National Green Tribunal imposed Rs 100 crore penalty on Kochi corporation#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊച്ചി: (www.kvartha.com) ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രടറി മുന്‍പാകെ തുക കെട്ടിവയ്ക്കണമെന്നാണ് നിര്‍ദേശം. ദുരന്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുക ഉപയോഗിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. 

തുക തീപ്പിടിത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികള്‍ക്ക് ഉപയോഗിക്കണമെന്നാണ് ഹരിത ട്രിബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം. 

മാരകമായ അളവില്‍ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞ ട്രിബ്യൂണല്‍ ഭാവിയില്‍ സുഖമമായി പ്രവര്‍ത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയില്‍ മാലിന്യ സംസ്‌കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവില്‍ വിമര്‍ശിക്കുന്നു. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സര്‍കാര്‍ ഏറ്റെടുക്കുന്നില്ലന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ചോദിച്ചിട്ടുണ്ട്. 

തീ അണയ്ക്കുന്നതില്‍ സംസ്ഥാന സര്‍കാരും ഉദ്യോഗസ്ഥരും പൂര്‍ണപരാജയമാണ്. മാലിന്യനിര്‍മാര്‍ജനച്ചട്ടങ്ങളും സുപ്രീംകോടതി ഉത്തരവുകളും നിരന്തരം ലംഘിച്ചെന്നും എന്‍ജിടി അറിയിച്ചു. മാലിന്യ പ്ലാന്റിലെ പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍കാരിനാണെന്നും മോശം ഭരണമാണ് ഈ സ്ഥിതിക്ക് കാരണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ വെള്ളിയാഴ്ച വിമര്‍ശിച്ചിരുന്നു. വേണ്ടിവന്നാല്‍ 500 കോടി രൂപ പിഴ വിധിക്കുമെന്ന മുന്നറിയിപ്പും നല്‍കി. തീപ്പിടിത്ത വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത ട്രൈബ്യൂണല്‍ സംസ്ഥാന സര്‍കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

News, Kerala, State, Top-Headlines, Trending, Latest-News, Fine, National Green Tribunal imposed Rs 100 crore penalty on Kochi corporation


അതേസമയം, 100 കോടി പിഴ ചുമത്തിയ സംഭവത്തില്‍ നിയനടപടിയുമായി മുന്നോട്ട് പോകുമെന്ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു. ദേശീയ ഹരിത ട്രൈബ്യൂണല്‍ വിശദമായ വാദം കേട്ടില്ലെന്നും അപീല്‍ പോകുമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ 100 കോടി രൂപ പിഴയടക്കാനുള്ള സാമ്പത്തികശേഷി കൊച്ചി കോര്‍പറേഷനില്ലെന്നും അദ്ദേഹം അറിയിച്ചു. 

വിശദമായ ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. അതില്‍ താന്‍ പറഞ്ഞ കാര്യങ്ങളൊന്നും തെറ്റല്ലെന്ന് വ്യക്തമാക്കുന്ന വിശദീകരണം ഉണ്ട്. മുന്‍ മേയര്‍മാരെല്ലാം വന്നിരുന്നു അവരുടെ കാലത്ത് എല്ലാം കൃത്യമായിരുന്നുവെന്ന് പറയുന്നത് വെറുതെയാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപോര്‍ട് അടക്കം ഉത്തരവിലുണ്ട്. പക്ഷേ നിലവില്‍ ആരും പരസ്പരം പഴിചാരുന്നതില്‍ അര്‍ഥമില്ല. പുതിയ തലത്തിലേക്ക് കാര്യങ്ങള്‍ ചെയ്യുകയാണ് വേണ്ടത്. എല്ലാം കോര്‍പറേഷന്‍ ആത്മാര്‍ഥമായും ഉത്തരവാദപരമായും ചെയ്യുമെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതടക്കമുള്ള എന്‍ജിടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും മേയര്‍ എം അനില്‍ കുമാര്‍ പറഞ്ഞു. 

Keywords: News, Kerala, State, Top-Headlines, Trending, Latest-News, Fine, National Green Tribunal imposed Rs 100 crore penalty on Kochi corporation

Post a Comment