Follow KVARTHA on Google news Follow Us!
ad

Cheetah | നമീബിയയില്‍ നിന്നും ഇന്‍ഡ്യയിലെത്തിച്ച ചീറ്റകളില്‍ ഒന്ന് വൃക്കരോഗത്തെ തുടര്‍ന്ന് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Madhya pradesh,News,Dead,Report,Media,National,
ഭോപാല്‍: (www.kvartha.com) നമീബിയയില്‍ നിന്നും ഇന്‍ഡ്യയിലെത്തിച്ച ചീറ്റകളില്‍ ഒന്ന് വൃക്കരോഗത്തെ തുടര്‍ന്ന് മരിച്ചു. കുനോ ദേശീയ ഉദ്യാനത്തില്‍ കഴിഞ്ഞിരുന്ന സാഷ എന്ന പെണ്‍ ചീറ്റയാണ് ചത്തത്. വൃക്കരോഗമാണ് ചീറ്റയുടെ മരണകാരണമെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട്. 5.5 വയസുണ്ട്. ജനുവരിയില്‍ സാഷയുടെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടെത്തിയപ്പോള്‍ അടിയന്തര മെഡികല്‍ സംഘത്തെ ഷിയോപൂര്‍ ജില്ലയിലെ കുനോയിലേക്ക് അയച്ചിരുന്നു.

Namibian Cheetah Sasha Dies In Madhya Pradesh From Kidney Disease, Madhya pradesh, News, Dead, Report, Media, National

കഴിഞ്ഞ വര്‍ഷം ഇന്‍ഡ്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ചീറ്റയ്ക്ക് അണുബാധ ഉണ്ടായിരുന്നുവെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സെപ്തംബര്‍ 17 ന് നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലെ ദേശീയ ഉദ്യാനത്തിലേക്ക് മാറ്റപ്പെട്ട എട്ട് ചീറ്റപ്പുലികളില്‍ നാലര വര്‍ഷത്തിലേറെ പ്രായമുള്ള സാഷയും ഉള്‍പ്പെടുന്നുവെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.

2022 ഓഗസ്റ്റ് 15 ന് നമീബിയയില്‍ നടത്തിയ അവസാന രക്തപരിശോധനയില്‍ ചീറ്റയുടെ ക്രിയേറ്റിനിന്‍ അളവ് 400-ന് മുകളിലാണ്. ഇന്‍ഡ്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ ചീറ്റക്ക് വൃക്ക അണുബാധ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവായി ഇത് ചൂണ്ടികാണിക്കപ്പെടുകയാണ്. 2022 സെപ്തംബര്‍ 17 നാണ് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് എട്ട് ചീറ്റപ്പുലികളെ ഇന്‍ഡ്യയിലെത്തിച്ചത്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം എത്തിയ ചീറ്റകളിലൊന്നാണിപ്പോള്‍ ചത്തത്.

Keywords: Namibian Cheetah Sasha Dies In Madhya Pradesh From Kidney Disease, Madhya pradesh, News, Dead, Report, Media, National.

Post a Comment