മുംബൈ: (www.kvartha.com) ലൈംഗികമായി ചൂഷണത്തിനിരയായ കൗമാരക്കാരി യൂട്യൂബ് നോക്കി പ്രസവിച്ച ശേഷം നവജാതശിശുവിനെ കൊലപ്പെടുത്തിയതായി റിപോര്‍ട്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തിലാണ് സംഭവം.
പൊലീസ് പറയുന്നത്: അംബജാരി പ്രദേശത്തെ താമസക്കാരിയായ 15 കാരിയാണ് ലൈംഗികാതിക്രമത്തിന് ഇരയായി തന്റെ വീട്ടില്‍വെച്ച് പ്രസവിച്ചത്. പ്രസവത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടയാളാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. തുടര്‍ന്ന് ഗര്‍ഭിണിയായതോടെ ഈ വിവരം പെണ്‍കുട്ടി കുടുംബത്തോട് മറച്ചുവച്ചു. തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് കുട്ടി അമ്മയോട് പറഞ്ഞിരുന്നത്. മാര്‍ച് 2 ന് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി.
യൂട്യൂബ് വീഡിയോകള്‍ നോക്കിയാണ് 15 കാരി പ്രസവിച്ചത്. ഉടന്‍ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം വീട്ടിലെ ഒരു പെട്ടിയില്‍ ഒളിപ്പിച്ചു. എന്നാല്‍ പ്രസവം പ്രതീക്ഷച്ചപോലെ എളുപ്പമല്ലാതിരുന്നതിനാല്‍, ആരോഗ്യം വഷളായതോടെ പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം അമ്മയോട് പറഞ്ഞു.
പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് അയച്ചു.
അതേസമയം പോക്സോ വകുപ്പ് പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോസ്റ്റുമോര്‍ടം റിപോര്‍ട് ലഭിച്ചതിനുശേഷം പെണ്‍കുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Mumbai,Killed,POCSO,Crime,Minor girls,Police,Case,Local-News,Social-Media, Nagpur Teen Gives Birth After Watching Online Videos, Kills Baby: Cops