തൃശൂര്‍: (www.kvartha.com) മൈസൂറിലെ ജോലിസ്ഥലത്ത് മലയാളി യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. സബീനയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സുഹൃത്തിനെ മൈസൂറു പൊലീസ് കസ്റ്റഡിയിലെടുത്തു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റുമോര്‍ടം നടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Keywords: News, Kerala, State, Death, Obituary, Malayalee, Woman, Custody, Police, Mysuru: Malayali Woman Found died