Follow KVARTHA on Google news Follow Us!
ad

MV Jayarajan | തലശ്ശേരി ആര്‍ച് ബിഷപിന്റെ പ്രസ്താവന അനുചിതം; ബിജെപിക്കാര്‍ കര്‍ഷകരെ വഞ്ചിച്ചവരെന്ന് എം വി ജയരാജന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Religion,Farmers,statement,BJP,Kerala,
കണ്ണൂര്‍: (www.kvartha.com) റബറിന് തറവില 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന തലശ്ശേരി ആര്‍ച് ബിഷപിന്റെ പ്രസ്താവന അനുചിതമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ പറഞ്ഞു. പ്രസ്താവനക്കെതിരെ വൈദികരില്‍ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. കര്‍ഷകരെ വഞ്ചിച്ചവരാണ് ബിജെപി സര്‍കാര്‍. യഥേഷ്ടം വിദേശത്ത് നിന്നും റബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍കാര്‍ അനുമതി നല്‍കിയത് കൊണ്ടാണ് വില കുറഞ്ഞതെന്നതാണ് യാഥാര്‍ഥ്യം.

'MV Jayarajan says BJP cheated the farmers, Kannur, News, Religion, Farmers, Statement, BJP, Kerala

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായി ആക്രമണങ്ങളുണ്ടാകുന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ ബിഷപ് തിരിച്ചറിഞ്ഞില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു. ബിഷപിന്റെ പ്രസ്താവന ആരെ സഹായിക്കാനാണെന്ന ചോദ്യമുയര്‍ത്തിയ ജയരാജന്‍, കുടിയേറ്റ ജനത ആര്‍ച് ബിഷപിന്റെ പ്രസ്താവന തള്ളിക്കളയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

Keywords: MV Jayarajan says BJP cheated the farmers, Kannur, News, Religion, Farmers, Statement, BJP, Kerala.

Post a Comment