തൃശൂര്‍: (www.kvartha.com) മാളയില്‍ ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ മൈക് ഓപറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥയുടെ തൃശൂര്‍ ജില്ലയിലെ പര്യടനത്തിനിടെയാണ് സംഭവം. സ്വീകരണ യോഗത്തിലാണ് ജാഥാ ക്യാപ്റ്റന്‍ കൂടിയായ ഗോവിന്ദന്‍ മൈക് ഓപറേറ്ററെ ശാസിച്ചത്. മൈകിനോട് ചേര്‍ന്നുനിന്ന് സംസാരിക്കാന്‍ യുവാവ് ആവശ്യപ്പെട്ടപ്പോഴാണ് സംഭവം.
മാധ്യമസ്ഥാപനമായ ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോടുള്ള ഓഫീസ്
ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഗോവിന്ദന്‍ വിശദീകരണം നല്‍കുന്നതിനിടെയാണ് യുവാവ് മൈക് ശരിയാക്കാനായി വേദിയിലേക്ക് കയറിയത്. ഇതിനിടെ യുവാവ് 'മൈകിന്റെ അടുത്തുനിന്ന് സംസാരിക്കാമോ' എന്ന് ചോദിച്ചതാണ് ഗോവിന്ദനെ ചൊടിപ്പിച്ചത്.
'പോടാ.., പോയേ.. നിന്റെ മൈകിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി' എന്ന് ചോദിച്ച് അദ്ദേഹം മൈക് ഓപറേറ്ററെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു. പിന്നാലെ മൈക് കൈകാര്യം ചെയ്യുന്ന യുവാവിനെ കുറ്റപ്പെടുത്തിയും മൈക് കൈകാര്യം ചെയ്യുന്നതിനെപ്പറ്റി സദസില്‍ സംസാരിക്കുകയും ചെയ്തു.
മൈകിന്റെ അടുത്തുനിന്നു പറയണമെന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായി മൈകിന് മുന്നില്‍ സംസാരിക്കുന്നയാളോട് വിശദീകരിക്കുന്നത് പോലെയാണ് പറയുന്നത്. കുറേ സാധനങ്ങളുണ്ടായിട്ട് കാര്യമില്ല അത് കൈകാര്യം ചെയ്യാന്‍ അറിയില്ല. കുറേ ഉപകരണങ്ങള്‍ വാരിവലിച്ചു കൊണ്ടുവന്നതു കൊണ്ടൊന്നും കാര്യമില്ല. അവിടുന്നും ഇവിടുന്നും ചിലര്‍ ശബ്ദമില്ലെന്ന് പറയുമ്പോള്‍ വേഗം വന്ന് മൈകിന് അടുത്തുനിന്ന് പറയണമെന്നാണ്. ഇതാണ് ഞാന്‍ പറഞ്ഞ കാര്യം. ഇതിനെക്കുറിച്ച് നല്ല ധാരണ വേണം. അല്ലാതെ നല്ല സാധനം കയ്യിലുണ്ടായിട്ട് കാര്യമില്ല. ആള്‍ക്കാരോട് സംവദിക്കാന്‍ ഉതകുന്ന രീതിയില്‍ മൈക് സിസ്റ്റത്തെ കൈകാര്യം ചെയ്യാന്‍ അറിയണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Keywords: News,Kerala,State,Thrissur,Top-Headlines,Politics,party,CPM,Criticism,MV-Govindan,Latest-News,Social-Media,Video, MV Govindan Scolds Mic Operator During His Pan Kerala Rally