Legal notice | ഒടുവില്‍ എംവി ഗോവിന്ദന്‍ വാക്കുപാലിച്ചു; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വപ്ന സുരേഷിന് വകീല്‍ നോടിസ് അയച്ചു

 


കണ്ണൂര്‍: (www.kvartha.com) ഒടുവില്‍ പറഞ്ഞ വാക്കുപാലിച്ച് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന് അദ്ദേഹം വകീല്‍ നോടിസ് അയച്ചു. അഡ്വ. നികോളാസ് ജോസഫ് മുഖേനയാണ് നോടിസ് അയച്ചിരിക്കുന്നത്.

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് നോടിസില്‍ പറയുന്നത്. നിയമ നടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ആരോപണം പിന്‍വലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ് പറയണമെന്നും ആവശ്യപ്പെട്ടു.

Legal notice | ഒടുവില്‍ എംവി ഗോവിന്ദന്‍ വാക്കുപാലിച്ചു; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വപ്ന സുരേഷിന് വകീല്‍ നോടിസ് അയച്ചു

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിള്ള എന്നയാള്‍ മുഖേന ബെംഗ്ലൂറിലെ വൈറ്റ് ഫീല്‍ഡിലെ ഹോടെലില്‍ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്‌ന സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.

കേരളം വിട്ടില്ലെങ്കില്‍ പിന്നെ ഒത്തുതീര്‍പ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാന്‍ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് സ്വപ്നയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വകീല്‍ നോടിസ് അയച്ചിരിക്കുന്നത്.

Keywords:  MV Govindan initiated legal notice against Swapna Suresh, Kannur, News, Politics, Notice, CPM, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia