Follow KVARTHA on Google news Follow Us!
ad

Criticized | നിയമസഭയില്‍ പ്രതിപക്ഷം കാണിക്കുന്നത് കോപ്രായം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉപയോഗിച്ചത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷയെന്നും എംവി ഗോവിന്ദന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Criticism,K.Sudhakaran,KPCC,CPM,Politics,Kerala,
തിരുവനന്തപുരം: (www.kvartha.com) പ്രതിപക്ഷത്തിനുനേരെയും കെ സുധാകരനുനേരെയും രൂക്ഷമായ വിമര്‍ശനം നടത്തി സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉപയോഗിച്ചത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയില്‍ പ്രതിപക്ഷം കാണിക്കുന്നത് കോപ്രായമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

MV Govindan Criticized K Sudhakaran, Thiruvananthapuram, News, Criticism, k Sudhakaran, KPCC, CPM, Politics, Kerala

കേരളത്തിനു ലഭിക്കേണ്ട 40,000 കോടിയോളം രൂപ തരാന്‍ കേന്ദ്രം തയാറാകുന്നില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കോച് ഫാക്ടറിയോ എയിംസോ തരാതെ സംസ്ഥാനത്തെ പൂര്‍ണമായി അവഗണിച്ചു. 2025ല്‍ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികമാണ്. വീണ്ടും ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യം ഫാഷിസത്തിലേക്കു പോകും. അതിനെ ജനങ്ങള്‍ പ്രതിരോധിക്കണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രം വിറ്റു തുലയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോര്‍പറേറ്റുകളുടെ കടം എഴുതിതള്ളി, അവരെ വളര്‍ത്താന്‍ കേന്ദ്രം ബോധപൂര്‍വം ശ്രമിക്കുന്നു. കേന്ദ്ര ഭരണത്തില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു, ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നു. അതില്‍നിന്നും വിഭിന്നമാണ് കേരള മോഡല്‍. ഇവിടെ സാധാരണക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍കാര്‍ ശ്രമിക്കുന്നത്. ഗുണമേന്‍മയുള്ള ജീവിതം ജനങ്ങള്‍ക്കു നല്‍കുന്ന ബദലുമായാണ് സര്‍കാര്‍ മുന്നോട്ടു പോകുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Keywords: MV Govindan Criticized K Sudhakaran, Thiruvananthapuram, News, Criticism, k Sudhakaran, KPCC, CPM, Politics, Kerala.

Post a Comment