പാലക്കാട്: (www.kvartha.com) ത്രിപുരയില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യം തോറ്റാലും ജയിച്ചാലും ശരി തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. അവിടെ സിപിഎമിനും കോണ്‍ഗ്രസിനും പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പറഞ്ഞ ഗോവിന്ദന്‍ ബിജെപിയെ തനിച്ച് നേരിടാന്‍ കോണ്‍ഗ്രസിന് കഴിവില്ലെന്നും അഭിപ്രായപ്പെട്ടു. കുറഞ്ഞ വോടാണ് ഉളളതെങ്കിലും അവിടെ കോണ്‍ഗ്രസുമായി നടത്തിയ നീക്കുപോക്ക് ശരിയാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
എന്നാല്‍, കഴിഞ്ഞദിവസത്തെ തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ ചില സീറ്റുകള്‍ സിപിഎമിനു നഷ്ടമാകാന്‍ കാരണം ബിജെപിയും കോണ്‍ഗ്രസും പരസ്പരം വോടുമറിച്ചത് കൊണ്ടാണെന്നാണ് ഗോവിന്ദന്റെ ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തിയത്. ആറു സീറ്റുകളാണ് സി പി എമില്‍ നിന്നും പിടിച്ചെടുത്തത്. സിപിഎമിന് ഏഴു സീറ്റുകള്‍ നഷ്ടമാകുകയും ചെയ്തു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍, നാഗാലാന്‍ഡില്‍ ബിജെപിയും മേഘാലയയില്‍ എന്‍പിപിയുമാണ് മുന്നില്‍. ത്രിപുരയില്‍ ബിജെപി -ഐ പി എഫ് ടി സഖ്യവും സിപിഎം-കോണ്‍ഗ്രസ് സഖ്യവും കടുത്ത പോരാട്ടത്തിലാണ്.
Keywords: MV Govindan About Tripura Election Result, Palakkad, News, Politics, Congress, Assembly Election, BJP, CPM, Kerala.