Follow KVARTHA on Google news Follow Us!
ad

N P Prabhakaran | പ്രശസ്ത സംഗീത സംവിധായകനും കേരള സംഗീത നാടക അകാഡമി അവാര്‍ഡ് ജേതാവുമായ എന്‍പി പ്രഭാകരന്‍ അന്തരിച്ചു; അന്ത്യം ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടര്‍ന്ന്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Malappuram,News,Obituary,Dead,Dead Body,Music Director,Award,Kerala,
മലപ്പുറം: (www.kvartha.com) പ്രശസ്ത സംഗീത സംവിധായകനും കേരള സംഗീത നാടക അകാഡമി അവാര്‍ഡ് ജേതാവുമായ എന്‍പി പ്രഭാകരന്‍ (75) അന്തരിച്ചു. ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. കാലികറ്റ് സര്‍വകലാശാലയില്‍നിന്നു സെക്ഷന്‍ ഓഫിസറായി വിരമിച്ച പ്രഭാകരന്‍ സര്‍വീസ് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു.

തേഞ്ഞിപ്പലത്തെ വസതിയില്‍ വ്യാഴാഴ്ച ചെലവഴിച്ച ശേഷം രാത്രി തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ പുറപ്പെട്ടതായിരുന്നു. തൃശൂരിനു സമീപത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Music Director N P Prabhakaran passes away, Malappuram, News, Obituary, Dead, Dead Body, Music Director, Award, Kerala

സിതാര കൃഷ്ണകുമാര്‍ അടക്കം ഒട്ടേറെപ്പേര്‍ക്ക് സംഗീത ലോകത്തേക്കു വഴികാട്ടിയത് അദ്ദേഹമാണ്. പൂനിലാവ്, അളകനന്ദ, ആനപ്പാറ അച്ചാമ്മ, ഇവള്‍ ദ്രൗപദി, അനുയാത്ര തുടങ്ങിയ സിനിമകള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

തരംഗിണിയുടെ ഓണഗാനങ്ങള്‍ അടക്കം നിരവധി ആല്‍ബങ്ങള്‍ക്കും ടിവി പരമ്പരകള്‍ക്കും നാടകങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. യേശുദാസ്, പി ജയചന്ദ്രന്‍, എസ് ജാനകി, എംജി ശ്രീകുമാര്‍, ഉണ്ണി മേനോന്‍, സുജാത തുടങ്ങിയ ഗായകര്‍ പാടിയ ആ ഗാനങ്ങളില്‍ പലതും ശ്രോതാക്കള്‍ ഏറ്റെടുത്തിരുന്നു.

സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കോട്ടയത്തുവച്ച് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Music Director N P Prabhakaran passes away, Malappuram, News, Obituary, Dead, Dead Body, Music Director, Award, Kerala.

Post a Comment