Follow KVARTHA on Google news Follow Us!
ad

Expatriate Life | ഉറ്റവര്‍ ഇറക്കിവിട്ടു; തലചായ്ക്കാന്‍ സ്വന്തമായൊരു വീട് പണിയാന്‍ 66-ാം വയസില്‍ വീണ്ടും ജോലി തേടി പ്രവാസലോകത്തെത്തിയ ജമീലയ്ക്ക് ഇനി സുഖമായി ഉറങ്ങാം; മുനവ്വറലി ശിഹാബ് തങ്ങളുടെ കനിവില്‍ ഭവനമൊരുങ്ങും; കയ്യടിച്ച് സോഷ്യല്‍ മീഡിയ

Munavvar Ali Shihab Thangal will build house for Jameela, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kvartha.com) ഉറ്റവര്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് തലചായ്ക്കാന്‍ സ്വന്തമായൊരു വീട് നിര്‍മിക്കാന്‍ ആഗ്രഹിച്ച് 66-ാം വയസില്‍ വീണ്ടും ജോലി തേടി പ്രവാസലോകത്തെത്തിയ ജമീലയ്ക്ക് ഇനി സുഖമായി ഉറങ്ങാം. മുസ്ലിം യൂത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ കനിവില്‍ ഭവനമൊരുങ്ങും. ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ 22-ാം വയസിലാണ് തൃശൂര്‍ ചേലക്കര സ്വദേശിനിയായ ജമീല ആദ്യമായി മണലാരണ്യത്തിലെത്തിയത്.
       
Latest-News, World, Gulf, Top-Headlines, Dubai, Muslim-League, Political-News, Political Party, Politics, Job, House, Munavvar Ali Shihab Thangal, Munavvar Ali Shihab Thangal will build house for Jameela.
Photo Credit: Editorial

പിന്നീട് 40 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതം. അതിനിടയില്‍ ഏക മകളെ പഠിപ്പിച്ചു വലുതാക്കി കല്യാണം കഴിപ്പിച്ചുവിട്ടു. തന്നെയുമല്ല അവളുടെ നാല് മക്കളേയും കെട്ടിച്ചു. ഒടുവില്‍ പഴയ 22കാരിയുടെ മുഖത്ത് ചുളിവുകള്‍ വീണു, വര്‍ധക്യത്തിലെത്തി. 60 വയസായപ്പോള്‍ ആരോഗ്യവും വയ്യാതായി. ഇനിയുള്ള കാലം നാട്ടിലാകാമെന്ന് വിചാരിച്ച് പോയ ജമീലയ്ക്ക് പക്ഷേ, അത്ര സുഖമുള്ളതായിരുന്നില്ല തുടര്‍ന്നുള്ള ജീവിതം.

നാട്ടില്‍, വയോധികയായ വരുമാനം നിലച്ച വെറുമൊരു മുന്‍ പ്രവാസിയായി ജമീല മാറിയപ്പോള്‍ ഉറ്റവര്‍ക്ക് അതൊരു ബാധ്യതായി. ഒരു രാത്രിയില്‍ ഏക മകളുടെ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി ജമീല പറയുന്നു. അപ്പോഴും പതറാതെ പ്രവാസം നല്‍കിയ കരുത്തില്‍ അവര്‍ പിടിച്ചുനിന്നെങ്കിലും പിന്നീട് ഒരുവഴിയും മുന്നിലില്ലാതെയായതോടെ അവര്‍ വീണ്ടും വിമാനം കയറി കടല്‍ കടന്നെത്തി. ഒരു ജോലി പ്രതീക്ഷിച്ചായിരുന്നു യാത്ര. അതിലൂടെയുള്ള വരുമാനം കൊണ്ട് കെട്ടുറപ്പുള്ള ഒരു ഒറ്റമുറി വീട് മാത്രമായിരുന്നു അവരുടെ സ്വപ്നം.

രണ്ടു വര്‍ഷത്തിനിടെ ദിവസേന നാലും അഞ്ചും വീടുകള്‍ കയറിയിറങ്ങി ഭക്ഷണം പാചകം ചെയ്ത് കഷ്ടപ്പാടുകള്‍ താണ്ടി നാട്ടില്‍ മൂന്ന് സെന്റ് സ്ഥലം വാങ്ങി. പക്ഷേ, വീടെന്ന സ്വപ്നത്തിലേക്ക് അത് മാത്രം മതിയാവുമായിരുന്നില്ല. ഇതിനിടയിലാണ് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ രാഘവന്‍, ജമീലയുടെ ജീവിതകഥ ഫേസ്ബുകില്‍ പങ്കുവെച്ചത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ അതിവേഗം വൈറലാവുകയും ചെയ്തു. 

ഈ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ജമീലയ്ക്ക് പുതിയ വീടൊരുക്കുമെന്ന വാഗ്ദാനവുമായി മുനവ്വറലി തങ്ങള്‍ രംഗത്തുവന്നത്. ദുബൈ ഖിസൈസില്‍ ജമീല വീട്ടുവേലചെയ്യുന്ന ഫ്ലാറ്റിലെത്തിയ തങ്ങള്‍ അവരോട് സന്തോഷ വാര്‍ത്ത അറിയിക്കുകയും ചെയ്തു. ഒരു സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം വീട് നിർമിച്ച് നൽകാൻ തയ്യാറായതായി തങ്ങൾ അറിയിച്ചു. വീട് നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിക്കാൻ തൃശൂർ ചേലക്കരയിലെ പ്രാദേശിക നേതൃത്വത്തിന് നിർദേശം നൽകിയാണ് അദ്ദേഹം മടങ്ങിയത്.

ജമീലയുടെ ജീവിതവും മുനവ്വറലി തങ്ങളുടെ നന്മയും സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ചയായി. തങ്ങളുടെ കൈത്താങ്ങിനെ നിരവധി പേരാണ് പ്രശംസിക്കുന്നത്.


Keywords: Latest-News, World, Gulf, Top-Headlines, Dubai, Muslim-League, Political-News, Political Party, Politics, Job, House, Munavvar Ali Shihab Thangal, Munavvar Ali Shihab Thangal will build house for Jameela.
< !- START disable copy paste -->

Post a Comment