Weather | മൂടിക്കെട്ടിയ അന്തരീക്ഷം; മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം; ഇന്‍ഡ്യ-ഓസ്ട്രേലിയ ആദ്യ ഏകദിനത്തില്‍ ആരാധകര്‍ക്ക് നിരാശ
Mar 16, 2023, 14:44 IST
മുംബൈ: (www.kvartha.com) വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മുംബൈയില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്‍ഡ്യ-ഓസ്ട്രേലിയ ഏകദിന പരമ്പര മുംബൈയില്‍ തുടങ്ങാനിരിക്കെയാണ് ആദ്യ മത്സരത്തിന് മഴ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
വ്യാഴാഴ്ചയും മത്സരദിവസമായ വെള്ളിയാഴ്ചയും മഹാരാഷ്ട്രയിലെ ഭൂരിഭാഗം പ്രദേശത്തും ഇടിയോട് കൂടിയ നേരിയ മഴയോ ശരാശരി മഴയോ പെയ്യുമെന്നും 30-മുതല്‍ 40 കിലോ മീറ്റര്‍വരെ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും പ്രാദേശിക കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിക്കുന്നു. മത്സരദിവസത്തെ പരമാവധി ചൂട് 32 ഡിഗ്രി ആയിരിക്കുമെന്നും വൈകുന്നേരങ്ങളില്‍ ഇത് 29 ഡിഗ്രിയായി കുറയാമെന്നും പ്രവചനത്തില്‍ പറയുന്നു.
ടെസ്റ്റ് പരമ്പര 2-1ന് നേടിയശേഷമാണ് ഇന്‍ഡ്യ വെള്ളിയാഴ്ച ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്ന് വിട്ടു നില്ക്കുന്നതിനാല് ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്‍ഡ്യയെ നയിക്കുക. രോഹിത്തിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇഷാന് കിഷന് ഇന്‍ഡ്യയുടെ ഓപണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറി നേടിയ വിരാട് കോലിക്ക് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ പക്ഷെ തിളങ്ങാനായിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും നിറം മങ്ങിയ വിരാട് കോലി അഹ് മദാബാദില്‍ നടന്ന നാലാം ടെസ്റ്റില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്‍ഡ്യയ്ക്ക് ആശ്വാസമാണ്.
ടെസ്റ്റ് പരമ്പരയില്‍ നിറം മങ്ങിയ കെ എല്‍ രാഹുലിന് മധ്യനിരയില്‍ അവസരം ലഭിക്കും. ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ രാഹുലിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഇത്. കാരണം ടെസ്റ്റ് ടീമിലെ പ്രകടനം നിരാശാജനകമായിരുന്നു.
#Rain #MumbaiRains #mahatashtrabudget #Rainworld #MumbaiWeather #Mumbai pic.twitter.com/BZQ6Oly4Dh
— Shyamsundar Pal (@ShyamasundarPal) March 16, 2023
Keywords: News,National,India,Mumbai,Weather,Rain,Sports,Cricket,Players,Cricket Test,Top-Headlines,Latest-News, Mumbai Weather Forecast: Rain hits Mumbai TODAY, Bad news for fans as India vs Australia 1st ODI under threat of gloomy clouds
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.