Obituary | മകളുടെ വിവാഹത്തലേന്ന് മാവ് അരക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍നിന്ന് ഷോകേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം

 


നാഗര്‍കോവില്‍: (www.kvartha.com) മകളുടെ വിവാഹത്തലേന്ന് മാവ് അരക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍നിന്ന് ഷോകേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം. പാര്‍വതിപുരം കീഴപെരുവിള അയ്യാകോവിലിന് സമീപം റിട. ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥന്‍ ശണ്‍മുഖവേലിന്റെ ഭാര്യ ശാന്തി (51) ആണ് മരിച്ചത്.

Obituary | മകളുടെ വിവാഹത്തലേന്ന് മാവ് അരക്കുന്നതിനിടെ ഗ്രൈന്‍ഡറില്‍നിന്ന് ഷോകേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ചയായിരുന്നു ദമ്പതികളുടെ മൂത്ത മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന് മുന്നോടിയായി വീട്ടിലെ സല്‍കാരത്തിന് മാവ് അരക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഷോകേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സാധാരണ അവധി ദിവസങ്ങളില്‍ പോസ്റ്റ്‌മോര്‍ട നടപടികള്‍ നടക്കാറില്ലെങ്കിലും വിവാഹം നടക്കേണ്ടതിനാല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഹരികിരണ്‍ പ്രസാദ് മുന്‍കൈയെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുവാദത്തോടെ ഞായറാഴ്ച രാത്രി തന്നെ പോസ്റ്റ്‌മോര്‍ടം നടത്തി മൃതദേഹം സംസ്‌കരിച്ചു.

തുടര്‍ന്ന് തിങ്കളാഴ്ച മകളുടെ വിവാഹവും നടന്നു. ഇവര്‍ക്ക് രണ്ട് പെണ്‍മക്കള്‍ കൂടി ഉണ്ട്. സംഭവത്തില്‍ ആശാരിപള്ളം പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.

Keywords:  Mother electrocuted on the eve of daughter's wedding, Chennai, News, Dead, Obituary, Police, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia