Follow KVARTHA on Google news Follow Us!
ad

Competition | പാലയാട് ലീഗല്‍ സ്റ്റഡീസില്‍ മൂര്‍ട് കോര്‍ട് മത്സരം മാര്‍ച് 16 മുതല്‍

Moot Court Competition at Palayad Legal Studies from 16th March, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലീഗ് സ്റ്റഡീസില്‍ പ്രവര്‍ത്തിക്കുന്ന ബാരിസ്റ്റര്‍ എംകെ നമ്പ്യാര്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആദ്യ ദേശീയ മൂര്‍ട് കോര്‍ട് മത്സരം മാര്‍ച് 16 മുതല്‍ 19 വരെ നടക്കും. ഇന്‍ഡ്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 100ല്‍ പരം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരം വിധി നിര്‍ണയിക്കുന്നത് ഭരണഘടന വിദഗ്ധരും അധ്യാപകരും ജില്ലാ ജഡ്ജുമാരും അടങ്ങുന്ന പാനലാണ്.
     
Latest-News, Kerala, Kannur, Thalassery, Press Meet, Top-Headlines, Video, Moot Court Competition at Palayad Legal Studies from 16th March.

ഉദ്ഘാടന ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 50000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 25,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും നല്‍കുന്നതാണ്. മത്സരത്തിലെ മികച്ച അഡ്വകേറ്റിനും മികച്ച മെമോറിയലിനും പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും സമ്മാനിക്കും.

Keywords: Latest-News, Kerala, Kannur, Thalassery, Press Meet, Top-Headlines, Video, Moot Court Competition at Palayad Legal Studies from 16th March.
< !- START disable copy paste -->

Post a Comment