Seized | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ പിടികൂടി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുകാര്‍ താമസിക്കുന്ന ന്യൂ ബ്ലോകില്‍ നിന്നും ഒളിപ്പിച്ചു വെച്ച നിലയില്‍ രണ്ട് മൊബെല്‍ ഫോണും രണ്ട് സിം കാര്‍ഡും ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

Seized | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ പിടികൂടി

ബുധനാഴ്ച വൈകുന്നേരമാണ് ഫോണും സിം കാര്‍ഡും കണ്ടെത്തിയത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ജയിലിലേക്ക് ബീഡി എറിഞ്ഞു കൊടുത്തെന്ന സംഭവത്തില്‍ തളിപറമ്പ് സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജയിലില്‍ മയക്കുമരുന്നും മറ്റും കടത്തുന്നതിനെതിരെ പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്

Keywords:  Mobile phone seized in Kannur Central Jail, Kannur, News, Mobile Phone, Seized, Police, Complaint, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia