Follow KVARTHA on Google news Follow Us!
ad

Mobile phone | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ തടവുകാരനില്‍ നിന്നും 2 മൊബൈല്‍ ഫേണുകള്‍ പിടികൂടി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Jail,Mobile Phone,Seized,Police,Raid,Kerala,
കണ്ണൂര്‍: (www.kvartha.com) സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി. കാപ തടവുകാരനായ ബശീറില്‍ നിന്നാണ് രണ്ടുമൊബൈല്‍ ഫോണുകള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. മൂന്നാം ബ്ലോകിലെ കാപ തടവുകാരനാണ് ബശീര്‍.

ജയില്‍ വളപ്പിലേക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ബശീറിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസവും ജയിലിലെ തടവുകാരില്‍ നിന്ന് രണ്ടു ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. സെന്‍ട്രല്‍ ജയിലിലെ ന്യൂ ബ്ലോകില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്.

Mobile phone seized from KAAPA prisoner in Kannur Central Jail, Kannur, News, Jail, Mobile Phone, Seized, Police, Raid, Kerala

തടവുകാരായ സവാദ്, സുധിന്‍ എന്നിവരില്‍ നിന്നാണ് കഴിഞ്ഞ ദിവസം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഒരാഴ്ച മുന്‍പ് ജയില്‍വളപ്പിലേക്ക് ബീഡിവലിച്ചെറിഞ്ഞെന്ന സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് രഹസ്യമായി ലഹരി വസ്തുക്കളെത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Keywords: Mobile phone seized from KAAPA prisoner in Kannur Central Jail, Kannur, News, Jail, Mobile Phone, Seized, Police, Raid, Kerala.

Post a Comment