Murder | കാണാതായ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി; 2 പേര്‍ അറസ്റ്റില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) കാണാതായ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. രാജ് എന്ന രാജു (65), രാജേഷ് (40) എന്നിവരാണ് അറസ്റ്റിലായത്. രാജുവിന് മൃതദേഹം കണ്ടെത്തിയ സമീപത്തെ ഗ്രാമത്തില്‍ അടക്കം നിരവധി ഫാമുകള്‍ ഉണ്ട്. രാജേഷ് വിരമിച്ച പട്ടാളക്കാരനാണ്. പണം വായ്പ നല്‍കാം എന്ന വാഗ്ദാനം നല്‍കി ഡെല്‍ഹിയില്‍ നിന്നും ഹരിയാനയിലെ ജജ്ജാറിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് പറഞ്ഞു.
                 
Murder | കാണാതായ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി; 2 പേര്‍ അറസ്റ്റില്‍

'ഒരു മാസം മുമ്പാണ് 36 കാരിയായ യുവതിയെ ഡെല്‍ഹിയിലെ വീട്ടില്‍ നിന്ന് കാണാതായത്. രണ്ടുവര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളോടൊപ്പമായിരുന്നു ഡെല്‍ഹിയില്‍ താമസിച്ചിരുന്നത്. ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട യുവതി. ഫെബ്രുവരി 15നാണ് ഇവര്‍ ഡെല്‍ഹിയിലെ വീട്ടില്‍ നിന്നും ഹരിയാനയിലേക്ക് പോയതെന്നാണ് വീട്ടുകാരുടെ മൊഴി.

പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഡെല്‍ഹി പൊലീസില്‍ പരാതി നല്‍കി. കേസ് ഫെബ്രുവരി 28 ഓടെ ജജ്ജാര്‍ പൊലീസിന് കൈമാറി. അന്വേഷണങ്ങള്‍ക്കിടെയാണ് അഴുകിയ നിലയില്‍ ഹരിയാന ജജ്ജാറിലെ നാല് അടി വിസ്തൃതിയുള്ള കുഴിയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്', പൊലീസ് പറഞ്ഞു.

Keywords: 36 years old women, Haryana Jhajjar, News, National, New Delhi, Top-Headlines, Crime, Murder, Arrested, Missing, Missing woman's decomposing body found in Jhajjar; 2 held. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia