Suicide | 'മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍ക്കാരായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും മലമുകളില്‍നിന്ന് ചാടി മരിച്ചു'

 




മുംബൈ: (www.kvartha.com) മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും മലമുകളില്‍നിന്ന് ചാടി മരിച്ചതായി പൊലീസ്. മുംബൈയ്ക്ക് സമീപം സമ്ത നഗര്‍ മേഖലയില്‍ താമസിക്കുന്ന ആകാശ് ജാംതെ (21), വിദ്യാര്‍ഥിനിയായ 16 കാരി എന്നിവരാണ് മരിച്ചത്.

സംഭവത്തെ കുറിച്ച് സമ്ത നഗര്‍ പൊലീസ് പറയുന്നത്: രണ്ട് അജ്ഞാത മൃതദേഹങ്ങള്‍ കണ്ടതായി വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സമ്ത നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍കോള്‍ വന്നതെന്ന് മുംബൈ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

തലേന്ന് രാത്രി ഉറങ്ങാനായി മുറിയിലേക്ക് പോയ പെണ്‍കുട്ടിയെ പിറ്റേന്ന് രാവിലെ മുതല്‍ കാണാതാവുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ നല്‍കിയ മൊഴി. പെണ്‍കുട്ടിക്കായി നടത്തിയ തിരച്ചില്‍ വിഫലമായതോടെ, അയല്‍വാസിയായ യുവാവ് തട്ടിക്കൊണ്ടുപോയെന്ന് കാട്ടി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ അന്വേഷണം നടന്ന് വരവെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Suicide | 'മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍ക്കാരായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും മലമുകളില്‍നിന്ന് ചാടി മരിച്ചു'


പെണ്‍കുട്ടി അയല്‍വാസിയായ യുവാവിനൊപ്പം പുലര്‍ച്ചെ പോയതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. അയല്‍ക്കാരായ ഇരുവരും പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തതാണ് ആത്മഹത്യയ്ക്ക് കാരണം. 'ഞാന്‍ പോവുകയാണ്, ഇനി തിരിച്ചുവരില്ല' എന്ന് യുവാവിന്റെ വീട്ടുകാര്‍ക്ക് മൊബൈലില്‍ സന്ദേശവും അയച്ചിരുന്നു.

Keywords:  News, National, India, Mumbai, Love, Local-News, Love, Complaint, Police, police-station, Minor girl, boyfriend jump to death in Mumbai after parents oppose marriage
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia