Minister | ബസ് അപകടത്തില്‍ പരുക്കേറ്റ അച്ഛനും മകനും ആശ്വാസമായി മന്ത്രിയുടെ വീഡിയോ കോള്‍; ഒഴിവായത് പരസ്പരം കാണാനില്ലെന്ന ഭയം

 


പത്തനംതിട്ട: (www.kvartha.com) ഇലവുങ്കലിലെ ബസ് അപകടത്തില്‍ പരുക്കേറ്റ മകനെ കാണാനില്ലാത്ത വിഷമത്തിലിരുന്ന അച്ഛനും, അച്ഛനെ കാണാതിരുന്ന മകനും ആശ്വാസമേകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഷ്ടപ്പെട്ടെന്ന് കരുതിയ മകനെ മന്ത്രി തന്നെ വീഡിയോ കോളിലൂടെ അച്ഛന്‍ ശെന്തില്‍ നാഥിന് കാണിച്ചു കൊടുത്തപ്പോള്‍ ഏറെ ആശ്വാസം.
            
Minister | ബസ് അപകടത്തില്‍ പരുക്കേറ്റ അച്ഛനും മകനും ആശ്വാസമായി മന്ത്രിയുടെ വീഡിയോ കോള്‍; ഒഴിവായത് പരസ്പരം കാണാനില്ലെന്ന ഭയം

അച്ഛന്‍ സെന്തില്‍ നാഥ് പത്തനംതിട്ട ജെനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വയം ഭൂനാഥന്‍ എന്ന ഇദ്ദേഹത്തിന്റെ മകന്‍ പത്തനംതിട്ട ജെനറല്‍ ആശുപത്രിയിലും കോട്ടയം മെഡികല്‍ കോളജിലുമില്ലായിരുന്നു. മകന്‍ എവിടെയെന്ന് അറിയാത്തതിന്റെ വിഷമം മന്ത്രി ആശുപത്രിയില്‍ എത്തിയപ്പോള്‍ ശെന്തില്‍ നാഥ് നേരിട്ട് അറിയിച്ചിരുന്നു.

ഉടനെ മന്ത്രി കോട്ടയം മെഡികല്‍ കോളജ് സൂപ്രണ്ടിനെ വിളിച്ചു. അവിടെ സ്വയംഭൂനാഥന്‍ എന്ന കുട്ടി ഇല്ലായിരുന്നു. കുട്ടിയുടെ പ്രായവും ഏകദേശ രൂപവും പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ അന്വേഷണം നടത്തി. അവസാനം സൂര്യനാഥന്‍ എന്നപേരില്‍ ചികിത്സ തേടിയ കുട്ടിയാണെന്ന് ഉറപ്പിച്ചു.

ഉടന്‍ തന്നെ മന്ത്രി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ വിളിച്ച് കുട്ടിക്ക് അച്ഛനുമായി വീഡിയോ കോളില്‍ സംസാരിക്കാന്‍ മന്ത്രിയുടെ ഫോണില്‍നിന്ന് തന്നെ സൗകര്യം ഒരുക്കുകയായിരുന്നു. ശെന്തില്‍നാഥ് മകനെ ആശ്വസിപ്പിച്ചു. താമസിയാതെ തന്നെ മകനെയും അച്ഛന്റെ അടുത്തെത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

അപകടവിവരമറിഞ്ഞ് നാട്ടില്‍ സങ്കടപ്പെട്ട് കഴിയുന്ന കുട്ടിയുടെ അമ്മയുടെ ഫോണ്‍ നമ്പരും മന്ത്രി വാങ്ങി കോട്ടയം മെഡികല്‍ കോളജ് ആശുപത്രി അധികൃതര്‍ക്ക് കൈമാറി. വീഡിയോ കോളിലൂടെ മകനുമായി അമ്മയ്ക്ക് സംസാരിക്കാന്‍ സൗകര്യമേര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു.

Keywords:  News, Kerala, Pathanamthitta, Top-Headlines, Minister, Accident, Health Minister, Minister's video call comforts father and son who were injured in Pathanamthitta bus accident.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia