Follow KVARTHA on Google news Follow Us!
ad

Admission | സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെ; നാട്ടില്‍ കാലങ്ങളായി നിലനില്‍ക്കുന്ന രീതിയെന്നും, സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം വര്‍ധിപ്പിക്കാന്‍ കഴിയൂ എന്നും മന്ത്രി ശിവന്‍കുട്ടി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,Education,Students,school,Minister,Kerala,
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ചു വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര സര്‍കാര്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ട വിദ്യാര്‍ഥികളുടെ പ്രായം ആറുവയസ്സാക്കണമെന്ന് നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ നിര്‍ദേശം അംഗീകരിച്ചിരുന്നുവെങ്കിലും കേരളം ഇതുവരെ അനുകൂല നിലപാട് അറിയിച്ചിരുന്നില്ല.

എന്നാല്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് മന്ത്രി ഇതുസംബന്ധിച്ച തീരുമാനം മുന്നോട്ടുവച്ചത്. അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുക എന്നതാണ് നാട്ടില്‍ കാലങ്ങളായി നിലനില്‍ക്കുന്ന രീതിയെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം വര്‍ധിപ്പിക്കാന്‍ കഴിയൂ എന്നും അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാംക്ലാസില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത അകാഡമിക വര്‍ഷവും അതിനുള്ള അവസരം ഉണ്ടാക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ വിദ്യാഭ്യാസ നയം (2020) അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സ് മാനദണ്ഡം നടപ്പാക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ മാസമാണ് സംസ്ഥാനങ്ങള്‍ക്കു കത്തയച്ചത്. എന്നാല്‍ 'നിര്‍ബന്ധമായും നടപ്പാക്കണ'മെന്നു കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ നിര്‍ദേശിച്ചാല്‍ പരിഗണിക്കാമെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്.

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണെന്ന് പറഞ്ഞ മന്ത്രി ഫെഡറല്‍ സംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്‌കൂള്‍ വിദ്യാഭ്യാസം സംസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും വ്യക്തമാക്കി. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്‌കൂള്‍ പ്രായത്തിലുള്ള മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നു. പഠനത്തുടര്‍ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ എത്തുന്നു. കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. എന്നാല്‍, ദേശീയ അടിസ്ഥാനത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍കാരിന്റെ കണക്കനുസരിച്ച് സ്‌കൂള്‍ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികള്‍ സ്‌കൂളിന് പുറത്താണ്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണ്. ശരാശരി സ്‌കൂളിങ് 6.7 വര്‍ഷമാണ്. കേരളത്തിലാണെങ്കില്‍ ഇത് 11 വര്‍ഷത്തില്‍ കൂടുതലാണെന്നും മന്ത്രി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Minister V Sivankutty says minimum age for Class 1 admission is five, Thiruvananthapuram, Education, Students, School, Minister, Kerala

കേന്ദ്ര വിദ്യാഭ്യാസ നയം ഇതുവരെ പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. കേരളത്തില്‍ നിലവിലെ രീതി മാറ്റേണ്ടതില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എല്ലാ കുട്ടികളും സ്‌കൂളില്‍ ചേരുന്നുണ്ട്. കൊഴിഞ്ഞുപോക്കു കുറവാണ്. അങ്കണവാടി, പ്രീപ്രൈമറി സംവിധാനങ്ങളും കാര്യക്ഷമമാണ്.

പ്രായപരിധി പെട്ടെന്ന് ആറു വയസ്സാക്കിയാല്‍ ആ വര്‍ഷം ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഒരു ലക്ഷത്തിലേറെ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. സംസ്ഥാനത്തെ കേന്ദ്ര സിലബസ് സ്‌കൂളുകളിലുള്‍പ്പെടെ അടുത്തവര്‍ഷത്തെ പ്രവേശനം തുടങ്ങിക്കഴിഞ്ഞു. അഞ്ചു വയസ്സുള്ള കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നുമുണ്ട്.

Keywords: Minister V Sivankutty says minimum age for Class 1 admission is five, Thiruvananthapuram, Education, Students, School, Minister, Kerala.

Post a Comment