എംഎല്‍എമാര്‍ക്കെതിരെ മുന്‍പും പൊലീസ് കേസെടുത്ത സംഭവം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ ശിവന്‍കുട്ടി എന്നാല്‍, ഈ സംഭവത്തില്‍ അഞ്ച് വനിതാ വാച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷ എംഎല്‍എമാര്‍ ഭീകരമായി ആക്രമിച്ചെന്നും ആരോപിച്ചു. വനിതാ ഉദ്യോഗസ്ഥരെ ശാരീരികമായി ഉപദ്രവിച്ചത് ചരിത്രത്തിലില്ലാത്ത സംഭവമാണെന്നും അതിന്റെ പേരില്ലല്ലേ കേസെടുത്തത് എന്നും ശിവന്‍കുട്ടി മറുപടി നല്‍കി.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് വി ശിവന്‍കുട്ടി പ്രതികരണവുമായി എഴുന്നേറ്റത്. ജാമ്യമില്ലാത്ത കേസാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ എടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. പണ്ട് കേസെടുത്തത് എന്തിനാണെന്ന് മന്ത്രി വി ശിവന്‍കുട്ടിക്ക് അറിയാമല്ലോ എന്നും വിഡി സതീശന്‍ ചോദിച്ചു.
Keywords: Minister V Sivankutty against Opposition at Kerala Assembly, Thiruvananthapuram, News, Politics, Assembly, Allegation, Police, Attack, Kerala.