കലാപരിപാടികള്‍ നേരിട്ട് അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയും അനുഭവവും മന്ത്രി പങ്കുവെച്ചു. കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ കെ സാരംഗ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ധര്‍മടം ഗ്രാമ പഞ്ചായത് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാനുമായ എന്‍ കെ രവി ആമുഖഭാഷണം നിര്‍വഹിച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
ദേശിയ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനവും, സ്വാഗത ഗാനം ആലപിച്ച ലാസ്യ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ബ്രണ്ണന്‍ കോളജ് പ്രിന്‍സിപല്‍ ഡോ. ബാബുരാജ് നിര്‍വഹിച്ചു. സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ സാരംഗ് മന്ത്രിക്ക് വേണ്ടി സ്നേഹോപഹാരം സമര്‍പ്പിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, സര്‍വകലാശാല സിന്‍ഡികേറ്റ് അംഗങ്ങളായ ഡോ. എ അശോകന്‍, ഡോ. രാഖി രാഘവന്‍, ഡോ. കെ ടി ചന്ദ്രമോഹന്‍, പ്രമോദ് വെള്ളച്ചാല്‍, സര്‍വകലാശാല ഡി എസ് എസ് ഡോ. നഫീസ ബേബി, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ബിനോയി കുര്യന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത് മെമ്പര്‍ കോങ്കി രവീന്ദ്രന്‍, സംഘാടക സമിതി കണ്‍വീനര്‍ വൈഷ്ണവ് മഹേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ജെനറല്‍ സെക്രടറി അശ്വതി എ സ്വാഗതവും, വൈസ് ചെയര്‍മാന്‍ ആദര്‍ശ് വി നന്ദിയും പറഞ്ഞു.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന് വിവിധ ഇനങ്ങളിലായി മാറ്റുരക്കാന്‍ 4972 വിദ്യാര്‍ഥികളാണ് എത്തിച്ചേരുന്നത്. പത്തു വേദികളിലായാണ് പരിപാടികള്‍ അരങ്ങേറുന്നത്. പ്രശസ്ത കൃതികളുടെ പേരുകളാണ് ഓരോ വേദിക്കും നല്‍കിയിരിക്കുന്നത്.
Keywords: Minister KN Balagopal Inaugurated Kannur University Art Festival, Thalassery, News, Education department, Inauguration, Minister, Festival, Kerala.