തിരുവനന്തപുരം: (www.kvartha.com) പാചകവാതകവില 50 രൂപ കൂട്ടിയതിനെക്കുറിച്ച് യുഡിഎഫ് ഒന്നും പറയുന്നില്ലെന്ന പരിഭവവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പാചകവില വര്‍ധനയെപ്പറ്റി എന്താണ് കോണ്‍ഗ്രസിന് പറയാനുള്ളത് എന്ന് ചോദിച്ച മന്ത്രി 'ടു റുപീസ് ഈസ് ബിഗര്‍ ദാന്‍ 20 റുപീസ്' എന്നാണ് പ്രതിപക്ഷത്തിന്റെ തിയറിയെന്നും പരിഹസിച്ചു. രണ്ട് വര്‍ഷം കൊണ്ട് പാചകവാതകത്തിന് 500 രൂപയോളം വര്‍ധിപ്പിച്ചതില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമസഭയില്‍ ഉന്നയിച്ച 400 ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മറുപടി നല്‍കിയില്ലെന്ന് കാട്ടി സ്പീകര്‍ക്ക് പരാതി ലഭിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രടറി എപി അനില്‍കുമാര്‍ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.
400 ചോദ്യങ്ങളില്‍ 150 ചോദ്യങ്ങള്‍ ധനസ്ഥിതിയെയും കിഫ്ബിയെയും കുറിച്ചാണ്. നിയമസഭയുടെ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലും ഈ സമ്മേളനത്തിലും ഉന്നയിച്ചതാണ് 400 ചോദ്യങ്ങള്‍. ഉത്തരം നല്‍കാത്ത നിലപാടിലൂടെ ധനമന്ത്രി ജനാധിപത്യ പ്രക്രിയ അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
Keywords: Minister KN Balagopal Criticized UDF, Thiruvananthapuram, News, UDF, Minister, Criticism, Kerala.