Follow KVARTHA on Google news Follow Us!
ad

Agniveers | മുൻ അഗ്നിവീരന്മാർക്ക് സിഐഎസ്എഫ് ജോലികളിൽ 10 ശതമാനം സംവരണം പ്രഖ്യാപിച്ചു; ശാരീരികക്ഷമതാ പരീക്ഷയിലും ഇളവ് നൽകും

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍MHA announces 10 per cent reservation in CISF jobs for ex-Agniveers
ന്യൂഡെൽഹി: (www.kvartha.com) സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) മുൻ അഗ്നിവീരന്മാർക്ക് ആഭ്യന്തര മന്ത്രാലയം 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. ഒരാഴ്ച മുമ്പ് ബിഎസ്എഫിലും മുൻ അഗ്‌നിവീരന്മാർക്ക് സംവരണം നൽകുമെന്ന് അറിയിപ്പ് വന്നിരുന്നു. 1968ലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ആക്‌ട് പ്രകാരമുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനത്തിലൂടെയാണ് പ്രഖ്യാപനം.

ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ നൽകുമെന്നും മന്ത്രാലയം വിജ്ഞാപനത്തിൽ പറയുന്നു. ഉദ്യോഗാർഥി അഗ്നിവീറിന്റെ ആദ്യ ബാച്ചിന്റെ ഭാഗമാണോ അല്ലെങ്കിൽ തുടർന്നുള്ള ബാച്ചുകളുടെ ഭാഗമാണോ എന്നതിനെ ആശ്രയിച്ചിരിക്കും ഈ ഇളവ്. ആദ്യ ബാച്ചിലെ മുൻ അഗ്നിവീരന്മാർക്ക് അഞ്ച് വർഷവും തുടർന്നുള്ള ബാച്ചുകളിലെ അഗ്നിവീരന്മാർക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് നൽകും.

New Delhi, National, News, Reservation, Job, Examination, Security, Army, Recruitment, Latest-News, Top-Headlines, MHA announces 10 per cent reservation in CISF jobs for ex-Agniveers.

മുൻ അഗ്നിവീരന്മാന്മാരെ കായികക്ഷമതാ പരീക്ഷയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രാലയം അറിയിച്ചു. സൈന്യം, നാവികസേന, വ്യോമസേന എന്നിവയിൽ 17 നും 21 നും ഇടയിൽ പ്രായമുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അഗ്നിപഥ് പദ്ധതി കഴിഞ്ഞ വർഷം ജൂൺ 14 നാണ് കേന്ദ്രം അവതരിപ്പിച്ചത്. നാല് വർഷത്തെ ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ. റിക്രൂട്ട് ചെയ്യപ്പെടുന്നവർ അഗ്നിവീർ എന്നാണ് അറിയപ്പെടുന്നത്. നാല് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ, ഓരോ ബാച്ചിൽ നിന്നും 25 ശതമാനം പേർക്ക് സൈന്യത്തിൽ സ്ഥിരനിയമനം നൽകും.

Keywords: New Delhi, National, News, Reservation, Job, Examination, Security, Army, Recruitment, Latest-News, Top-Headlines, MHA announces 10 per cent reservation in CISF jobs for ex-Agniveers.
< !- START disable copy paste -->

Post a Comment