Football | ചരിത്രം സൃഷ്ടിച്ച ലയണൽ മെസി; രാജ്യാന്തര ഫുട്ബോളിൽ നൂറാം ഗോൾ; പട്ടികയിൽ മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ; 5-ാമത് ഇന്ത്യൻ താരം!
Mar 29, 2023, 12:59 IST
ബ്യൂണസ് അയേഴ്‌സ്: (www.kvartha.com) ലോക ചാമ്പ്യൻമാരായ അർജന്റീന 7-0ന് കുറസാവോയെ തകർത്ത സൗഹൃദ മത്സരത്തിൽ ക്യാപ്റ്റൻ ലയണൽ മെസി ഹാട്രിക് നേടി രാജ്യാന്തര മത്സരങ്ങളിൽ 100 ഗോളുകളെന്ന റെക്കോർഡ് കുറിച്ചത് ഫുട്‍ബോൾ പ്രേമികൾ വലിയ ആവേശത്തോടെയാണ് വരവേറ്റത്. ലോകകപ്പ് നേടിയ ശേഷം അർജന്റീനയുടെ തുടർച്ചയായ രണ്ടാം ജയമാണിത്. നേരത്തെ സൗഹൃദ മത്സരത്തിൽ പനാമയെ 2-0ന് പരാജയപ്പെടുത്തിയിരുന്നു.
മുന്നിൽ റൊണാൾഡോ
അന്താരാഷ്ട്ര ഫുട്‌ബോളിൽ 100 ഗോളുകൾ തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് മെസി. 174 മത്സരങ്ങളിൽ നിന്ന് 102 ഗോളുകൾ ഇതുവരെ നേടി. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം. 198 മത്സരങ്ങളിൽ നിന്ന് 122 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. ഇറാന്റെ അലി ദേയിയാണ് രണ്ടാം സ്ഥാനത്ത്. 148 മത്സരങ്ങളിൽ നിന്ന് 109 ഗോളുകളാണ് അലി നേടിയത്. മൂന്നാം സ്ഥാനത്താണ് മെസി. അദ്ദേഹത്തിന് പിറകിൽ മലേഷ്യയുടെ മുഖ്താർ ദഹരിയാണുള്ളത്, 89 ഗോളുകൾ.
അഞ്ചാം സ്ഥാനത്ത് ഇന്ത്യൻ താരം സുനിൽ ഛേത്രിയാണ്. ഇതുവരെ 85 ഗോൾ നേടിയിടുണ്ട്. 84 കരിയർ ഗോളുകളുമായി ഹംഗേറിയൻ ഇതിഹാസം ഫെറൻക് പുസ്‌കാസ് ആറാം സ്ഥാനത്താണ്. പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്‌സ്‌കിയും ബ്രസീലിയൻ താരം നെയ്‌മറും യഥാക്രമം 78, 77 ഗോളുകളുമായി ആദ്യ 10ൽ ഇടംപിടിച്ചു.
ചരിത്രം സൃഷ്ടിച്ച മെസി
100 ഗോളുകൾ പൂർത്തിയാക്കിയ ഉടൻ തന്നെ മെസി ഒരു പ്രത്യേക നേട്ടം കൈവരിച്ചു. ലോകകപ്പ് നേടുന്നതിനൊപ്പം 100 ഗോളുകൾ പൂർത്തിയാക്കുന്ന ലോകത്തിലെ ആദ്യത്തെ ഫുട്ബോൾ കളിക്കാരനായി അദ്ദേഹം. റൊണാൾഡോയും അലി ഡായിയും നൂറിലധികം ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ഇരുവരും ലോകകപ്പ് നേടിയിട്ടില്ല.
ലയണൽ മെസി കളി തുടങ്ങി 37 മിനിറ്റിൽ ഹാട്രിക് തികച്ചു. 20, 33, 37 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. കരിയറിലെ 57-ാം ഹാട്രിക്കാണിത്. അർജന്റീനയ്ക്ക് വേണ്ടി താരം ഒമ്പതാം തവണയാണ് ഹാട്രിക് നേടിയത്. കൂടാതെ, ഈ വർഷം ആദ്യമായാണ് മെസി ഒരു മത്സരത്തിൽ മൂന്ന് ഗോളുകൾ നേടുന്നത്. നിക്കോളാസ് ഗോൺസാലസ് (23), എൻസോ ഫെർണാണ്ടസ് (35), വെറ്ററൻ താരം എയ്ഞ്ചൽ ഡി മരിയ (78), ഗോൺസാലോ മോണ്ടിയാൽ (87) എന്നിവരാണ് മെസിക്ക് പുറമെ കുറസാവോയ്‌ക്കെതിരെ അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്.
Keywords: World, News, International, Argentina, Football, Sports, Cristiano Ronaldo, Lionel Messi, World Cup, Indian, Entertainment, Top-Headlines, Messi scores 100th international goal for Argentina.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.