Accidental Death | സ്കൂടറും ഓടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
Mar 8, 2023, 14:26 IST
കോഴിക്കോട്: (www.kvartha.com) മേപ്പയൂര്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേപ്പയൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെയും ബിന്ദുവിന്റെയും മകന് അമല്‍ കൃഷ്ണ (17) ആണ് അപകടത്തില്‍ മരിച്ചത്. മേപ്പയൂര്‍ ജിവിഎച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അമല്‍ കൃഷ്ണ എസ്എഫ്ഐ മേപ്പയൂര്‍ ഹയര്‍ സെകന്‍ഡറി സ്കൂള്‍ യൂനിറ്റ് സെക്രടറിയും മേപ്പയൂര്‍ സൗത് ലോകല്‍ വൈ.പ്രസിഡന്റുമാണ്.
രാവിലെ 6 മണിക്ക് മേപ്പയൂര്‍ - കൊല്ലം റോഡില്‍ പാലിയേറ്റീവ് സെന്ററിന് മുന്നില്‍ വച്ച് അമല്‍ സഞ്ചരിച്ച സ്കൂടറും ഓടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. നാട്ടുകാര്‍ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏകസഹോദരി: അഞ്ജന.
ഇതേത്തുടര്‍ന്ന് മേപ്പയൂര്‍ ജിവിഎച്എസ്എസിന് അവധി പ്രഖ്യാപിച്ചു. ഐടി പരീക്ഷ ഉള്‍പെടെയുള്ള എല്ലാ ക്ലാസുകളും നിര്‍ത്തിവച്ചതായി പ്രിന്സിപാള് അറിയിച്ചു.
Keywords: News, Kerala, State, Kozhikode, Student, Death, Accident, Accidental Death, Examination, Meppayur GVHSS Plus One student died in accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.