കൊച്ചി: (www.kvartha.com) ഉണ്ണി മുകുന്ദന്‍ നായകനായ 'മേപ്പടിയാന്‍' സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനാകുന്നു. വധു അഭിരാമി. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ മകളാണ് അഭിരാമി.
എഎന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ അടുത്തബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹനിശ്ചയം നടന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍, വിപിന്‍, മേജര്‍ രവി എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ മൂന്നിന് ചേരാനല്ലൂരില്‍ വച്ചാണ് വിവാഹം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 'മേപ്പടിയാന്‍' സിനിമയുടെ തിരക്കഥാകൃത്തു കൂടിയാണ് വിഷ്ണു. ഉണ്ണി മുകുന്ദന്‍ തന്നെ നായകനായെത്തുന്ന 'പപ്പ'യാണ് വിഷ്ണുവിന്റെ അടുത്ത പ്രോജക്ട്.
Keywords:
Meppadiyan director Vishnu Mohan is getting married, Kochi, News, Marriage, Director, Cinema, Kerala.