തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി സംഘടിപ്പിച്ച സ്നേഹ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ജില്ലാ ഭരണകൂടം രൂപകല്പന ചെയ്തു നല്‍കിയ 'തളിര്' ലോഗോയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
മാനസികാരോഗ്യ രംഗത്ത് ഒട്ടേറെ പരിപാടികള്‍ നടപ്പിലാക്കി വരുന്നു. മാനസികാരോഗ്യ ചികിത്സയെ വികേന്ദ്രീകരിച്ച് തദ്ദേശ സ്ഥാപന തലത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്ര നിയമമനുസരിച്ചുള്ള അതോറിറ്റികളുടെ പ്രവര്‍ത്തനം ഒരു മാസത്തിനുള്ളില്‍ ആരംഭിക്കും. കുറച്ചേറെ വര്‍ഷമായി മുടങ്ങിക്കിടന്ന മാനസികാരോഗ്യ കേന്ദ്രത്തിലെ വികസന പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് സര്‍കാരെന്നും മന്ത്രി വ്യക്തമാക്കി.
വികെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെല്‍ത് സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍പേഴ്സന്‍ പി ജമീല ശ്രീധരന്‍, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെജെ റീന, ജില്ലാ മെഡികല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എല്‍ടി സരിത കുമാരി, എച് ഡി സി മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Mental health systems should be reformed in time: Minister Veena George, Thiruvananthapuram, News, Treatment, Health, Health and Fitness, Health Minister, Kerala.