കണ്ണൂര്‍: (www.kvartha.com) എക്‌സ് സര്‍വിസ് വെല്‍ഫെയര്‍ അസോസിയേഷന്‍ മയ്യില്‍ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍മിച്ച വാര്‍ മേമോറിയല്‍ ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് നടക്കും. കണ്ണൂര്‍ ഡി എസ് സി കമാന്‍ഡര്‍ ലോകേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും. മയ്യില്‍ ഗ്രാമ പഞ്ചായത് പ്രസിഡന്റ് എം വി അജിത അധ്യക്ഷയാകും.
വീര ജവാന്‍മാരുടെ ഭാര്യമാരായ കെസി ദേവി, സിപി സരസ്വതി എന്നിവര്‍ ദീപശിഖയില്‍ അഗ്‌നി പകരും. ഹരീന്ദ്രന്‍ കെ കുറ്റിയാട്ടൂര്‍, മുരളി ഏറാമല എന്നിവരാണ് വാര്‍ സ്മാരകത്തിന്റെ ശില്‍പികള്‍. 18 ലക്ഷം രൂപയാണ് ഇതിന് ചിലവു വരുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ലെഫ്റ്റനന്റ് ജെനറല്‍ വിനോദ നായനാര്‍, റിയല്‍ അഡ്മിനര്‍ കെ മോഹനന്‍, ഇഎം സുരേഷ് ബാബു, കെടിജി നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ റിട. സുബൈദാര്‍ ടിവി രാധാകൃഷ്ണന്‍, സുബൈദാര്‍ കേശവന്‍ നമ്പൂതിരി, മോഹനന്‍ കാരയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Keywords:
Mayyil War Memorial will be inaugurated on April 2, Kannur, News, Inauguration, Kerala.