SWISS-TOWER 24/07/2023

Imran Khan | തോഷഖാന കേസ്: പാക് മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറന്റുമായി ഇസ്ലാമാബാദ് പൊലീസ് വസതിയില്‍; വന്‍ പ്രതിഷേധം

 


ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com) തോഷഖാന കേസുമായി ബന്ധപ്പെട്ട് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് പാര്‍ടി നേതാവുമായ (പിടിഐ) ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറന്റുമായി ഇസ്ലാമാബാദ് പൊലീസ്. ലാഹോറിലെ സമാന്‍ പാര്‍കിലെ ഇമ്രാന്റെ വസതിയില്‍ പൊലീസ് എത്തിയെന്ന റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. ഉടന്‍ തന്നെ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് തുടര്‍ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് സെഷന്‍സ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റ് വാറന്റില്‍ ഇമ്രാന്‍ ഖാനെ കസ്റ്റഡിയിലെടുത്ത ശേഷം മാര്‍ച് ഏഴിന് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് അറസ്റ്റ് നടപടിയുമായി മുന്നോട്ടുവന്നത്. ഇമ്രാന്റെ വസതിക്കു മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Aster mims 04/11/2022

Imran Khan | തോഷഖാന കേസ്: പാക് മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറന്റുമായി ഇസ്ലാമാബാദ് പൊലീസ് വസതിയില്‍; വന്‍ പ്രതിഷേധം

പ്രതിഷേധവുമായി ഇമ്രാന്റെ അനുയായികളും രംഗത്തെത്തി. അറസ്റ്റ് തടയാന്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തണമെന്ന് പ്രവര്‍ത്തകരോട് പാര്‍ടി ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് പിടിഐ സീനിയര്‍ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി പറഞ്ഞു.

പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാനെതിരെയുള്ള കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വയ്ക്കാം. അല്ലാത്തവ 'തോഷഖാന' എന്ന സംവിധാനത്തിലേക്ക് പോകും. ഈ സമ്മാനങ്ങളുടെ 50 ശതമാനം നല്‍കി വാങ്ങാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തു എന്നാണ് ആരോപണം.

കേസില്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തിരഞ്ഞെടുപ്പു കമിഷന്‍, പദവികള്‍ വഹിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. 2018 മുതല്‍ നാലു വര്‍ഷം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 14 കോടി പാക് രൂപ (ഏകദേശം 5.25 കോടി ഇന്‍ഡ്യന്‍ രൂപ) വിലമതിക്കുന്ന വാച് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ഇമ്രാന്‍ ഖാന്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്‌തെന്നാണ് ആരോപണം.

ആദ്യം സര്‍കാരിനെ ഏല്‍പിച്ച വസ്തുക്കള്‍ പിന്നീട് കുറഞ്ഞ വിലയ്ക്ക് ലേലത്തില്‍ വാങ്ങുകയും അനേകം ഇരട്ടി വിലയ്ക്ക് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്തതായി ഇമ്രാന്‍ തന്നെ സമ്മതിച്ചിരുന്നു.

Keywords: Massive protests at Imran Khan's residence as Islamabad Police arrives to arrest him in Toshakhana case, Islamabad, News, Politics, Court, Arrest, Imran Khan, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia