SWISS-TOWER 24/07/2023

Martin George | ചോദ്യപേപര്‍ ചുവപ്പിച്ചത് മന്ത്രിയുടെ രാഷ്ട്രീയ തിമിരമെന്ന് മാര്‍ടിന്‍ ജോര്‍ജ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഹയര്‍സെകന്‍ഡറി പരീക്ഷയുടെ ചോദ്യപേപര്‍ ചുവപ്പില്‍ അച്ചടിച്ചതുകൊണ്ട് വിദ്യാഭ്യാസവകുപ്പ് എന്താണുദ്ദേശിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്. വെള്ള പേപറില്‍ കറുത്ത മഷിയില്‍ അച്ചടിക്കുന്നതാണ് പരമ്പരാഗതരീതി.

കുട്ടികള്‍ക്ക് വായനാസൗകര്യത്തിനുതകുന്ന ഈ രീതി മാറ്റി കണ്ണിനെ കുഴക്കുന്ന ചുവപ്പുമഷിയില്‍ ചോദ്യപേപര്‍ അച്ചടിച്ചത് രാഷ്ട്രീയ തിമിരം ബാധിച്ച വിദ്യാഭ്യാസമന്ത്രിയുടെ പ്രീതി സമ്പാദിക്കാനാണോയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Martin George | ചോദ്യപേപര്‍ ചുവപ്പിച്ചത് മന്ത്രിയുടെ രാഷ്ട്രീയ തിമിരമെന്ന് മാര്‍ടിന്‍ ജോര്‍ജ്

കേന്ദ്രത്തില്‍ സംഘപരിവാറിന്റെ കാവിവത്കരണത്തെ പിന്തുടര്‍ന്ന് കേരളത്തില്‍ സകലതും ചുവപ്പുവത്കരിക്കുന്നതിന്റെ ഭാഗമാണോ കേട്ടുകേള്‍വിയില്ലാത്ത ഈ നടപടിയെന്ന് സംശയിക്കേണ്ടി വരും. ചോദ്യപേപര്‍ ചുവപ്പില്‍ അച്ചടിച്ചതുമൂലം കുട്ടികള്‍ വല്ലാതെ പ്രയാസപ്പെടുന്ന അവസ്ഥയുണ്ടായിട്ടും അതിനെ നിസാരവല്‍കരിക്കാനാണ് മന്ത്രി ശിവന്‍കുട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചോദ്യപേപര്‍ ചുവപ്പില്‍ അച്ചടിച്ചാല്‍ അത് വായിച്ചെടുക്കാന്‍ പ്രയാസമാകുമെന്ന് നേത്രവിദഗ്ധരോടന്വേഷിച്ചാല്‍ മന്ത്രിക്കു മനസിലാക്കാവുന്നതേയുള്ളൂ. ചുവപ്പിന്റെ, വെറുപ്പിന്റെ രാഷ്ട്രീയം മനസില്‍ പേറി നടക്കുന്നവര്‍ക്കു മാത്രമായിരിക്കും ഇതില്‍ ഭംഗി തോന്നുക. ഇങ്ങനെയാണെങ്കില്‍ നാളെ അധ്യാപകര്‍ ചുവന്ന മുണ്ടുടുത്തു വരണമെന്നും അധ്യാപികമാര്‍ ചുവന്ന സാരി ധരിക്കണമെന്നും ഈ മന്ത്രി കല്‍പന പുറപ്പെടുവിച്ചാലും അത്ഭുതമില്ലെന്ന് അഡ്വ.മാര്‍ടിന്‍ ജോര്‍ജ് പരിഹസിച്ചു.

Keywords:  Martin George says red question paper was minister's political cataract, Kannur, News, Education, Minister, Students, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia