Eloped | പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനിടെ പരിചയം പുതുക്കിയ ഭര്‍തൃമതി സഹപാഠിക്കൊപ്പം ഒളിച്ചോടി
Mar 6, 2023, 18:50 IST
പഴയങ്ങാടി: (www.kvartha.com) പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനിടെ വീണ്ടും പരിചയം പുതുക്കിയ സഹപാഠിക്കൊപ്പം ഭര്‍തൃമതിയായ യുവതി നാടുവിട്ടുതായി പരാതി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 41 കാരിയാണ് നാടുവിട്ടത്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭര്‍തൃഗൃഹത്തില്‍ നിന്നും യുവതിയെ കാണാതായത്.
രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും തിരച്ചില്‍ നടത്തുകയും ബന്ധു വീടുകളില്‍ അന്വേഷണം നടത്തുകയും ചെയ്തെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സഹോദരന്‍ കണ്ണപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശശീന്ദ്രന്‍ എന്നയാളെയും കാണാതായതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മൊബെല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കമിതാക്കള്‍ മലപ്പുറം ജില്ലയില്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മിസിങ് കേസെടുത്ത പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
മൊബെല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കമിതാക്കള്‍ മലപ്പുറം ജില്ലയില്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മിസിങ് കേസെടുത്ത പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.