Follow KVARTHA on Google news Follow Us!
ad

Markaz | പ്രൗഢമായി മർകസ് 45ാം വാർഷിക സമ്മേളനം; 532 സഖാഫികൾ കൂടി കർമരംഗത്തേക്ക്‌; പണ്ഡിതർക്ക് വലിയ സാമൂഹിക കർത്തവ്യങ്ങൾ നിർവഹിക്കാനുണ്ടെന്ന് കാന്തപുരം എപി അബൂബകർ മുസ്ലിയാർ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾMarkaz Conference Concludes
കോഴിക്കോട്: (www.kvartha.com) കാരന്തൂർ മർകസു സഖാഫത്തി സുന്നിയ്യ 45ാം വാർഷിക സമ്മേളനത്തിന് പ്രൗഢ സമാപനം. കാര്യമായ ഒരുക്കങ്ങളില്ലാതെ നടന്ന സമ്മേളനത്തിലേക്ക് വിവിധ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി പേർ ഒഴുകിയത്തി. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് പരിപാടികൾക്ക് തുടക്കമായത്. പരിപാടിക്ക് തുടക്കം കുറിച്ച് ഉലമാ സമ്മേളനം നടന്നു. എ പി മുഹമ്മദ് മുസ്‌ലിയാർ സ്‌ക്വയറിൽ നടന്ന സമിറ്റിൽ വ്യക്തിത്വ രൂപവത്കരണം: ജ്ഞാന ചരിത്രങ്ങളിലൂടെ, മഹല്ല് നേതൃത്വം: പണ്ഡിത ദൗത്യവും രീതികളും തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിച്ചു.

പണ്ഡിത സംഗമം, സനദ് ദാനം, നാഷനൽ എമിനൻസ് മീറ്റ്, ശൈഖ് സാഇദ് പീസ് കോൺഫറൻസ്, ആത്മീയ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളാണ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. എമിൻനൻസ് മീറ്റ് ജാമിഅ നിസാമിയ്യ ചീഫ് മുഫ്തി ഹാഫിസ് സയ്യിദ് സിയാഉദ്ദീൻ നഖ്ശബന്ധി ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ശൈഖ് സാഇദ് സമാധാന സമ്മേളനത്തിൽ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ വഖ്ഫ് മന്ത്രി ഗിംഗി കെ എസ് മസ്താൻ ഉദ്ഘാടനം ചെയ്തു. എഎം ആരിഫ് എംപി, രമേശ് ചെന്നിത്തല, അഡ്വ. ഹാജി മുഈനുദ്ദീൻ ചിശ്തി, എഎ ഹകീം നഹ, ഹസ്‌റത്ത് മഹ്ദി മിയ ചിശ്തി സംബന്ധിച്ചു. കാന്തപുരം അബൂബകർ മുസ്‌ലിയായരുടെ സ്വഹീഹുൽ ബുഖാരി ക്ലാസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

Kozhikode, Kerala, News, Conference, Kanthapuram A.P.Aboobaker Musliyar, Inauguration, Sunni, Programme, Advocate, Top-Headlines, Markaz Conference Concludes.

മർകസിൽ നിന്ന് പഠനം പൂർത്തിയാക്കിയ 532 സഖാഫി പണ്ഡിതർക്ക് സമ്മേളനത്തിൽ ബിരുദം സമ്മാനിച്ചു. സനദ് ദാന സമ്മേളനത്തിൽ മർകസ് ജെനറൽ സെക്രടറി കാന്തപുരം എപി അബൂബകർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യത്തെ സൂക്ഷ്മമായി പഠിച്ച് പ്രവർത്തനമണ്ഡലത്തിലേക്കിറങ്ങുന്ന പണ്ഡിതർക്ക് വലിയ സാമൂഹിക കർത്തവ്യങ്ങൾ നിർവഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയ വിശുദ്ധിയും ദൈവ ഭക്തിയും മതത്തിന്റെ പ്രധാനപ്പെട്ട ഭാവങ്ങളാണ്. കരുണ, സഹജീവി സ്നേഹം, ഉദാരത തുടങ്ങി വിശേഷപ്പെട്ട സ്വഭാവങ്ങൾക്ക് ഉടമകളാകണം എല്ലാവരും. ഇസ്‌ലാം എപ്പോഴും ഊന്നിപ്പറയുന്നത് കാരുണ്യത്തെകുറിച്ചാണ്. ആ സന്ദേശങ്ങളാണ് മർകസ് നാലര പതിറ്റാണ്ടായി ലോകത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

മർകസ് ഡയറക്ടർ ജെനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി, സയ്യിദ് ഫസൽ കോയമ്മതങ്ങൾ കുറാ, പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, കോടമ്പുഴ ബാവ മുസ്ലിയാർ, സയ്യിദ് അബ്ദുൽ ഫത്വാഹ് അഹ്ദൽ അവേലം, ഗുലാം അബ്ദുൽ ഖാദിർ അലവി, ഹസ്‌റത് ഹമ്മാദ് നിസാമി, ഹസ്‌റത് നൂറുൽ ഐൻ മിയാ ചിഷ്തി അജ്മീർ, ഹാജി എസ് ഖാജാ മുഹ്‌യുദ്ദീൻ ചിശ്തി ചെന്നൈ, ഹാജി ഖമീസ ബായ് സിന്തി ഖേദാ അഹ്മദാബാദ്, ഹാജി യൂസുഫ് ബായ് ജുനെജ രാജ്കോട്ട് ,ഹാജി ജുമാറൈമ ഗാന്ധിധം ,ഹാജി അബ്ദുൽ വകീൽ ഖാൻ, ബറേൽവി, പേരോട് അബ്ദുർ റഹ്മാൻ സഖാഫി, എപി അബ്ദുൽ കരീം ഹാജി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് ത്വാഹാ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ഹബീബ് കോയ തങ്ങൾ, ഇകെ ഹുസൈൻ ഖാദിരി, സയ്യിദ് അബ്ദുർ റഹ്മാൻ ഇമ്പിച്ചിക്കോയ ബായാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ഫിർദൗസ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kozhikode, Kerala, News, Conference, Kanthapuram A.P.Aboobaker Musliyar, Inauguration, Sunni, Programme, Advocate, Top-Headlines, Markaz Conference Concludes.
< !- START disable copy paste -->

Post a Comment