Follow KVARTHA on Google news Follow Us!
ad

Accident | മഞ്ചേരിയില്‍ സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് നിരവധി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Malappuram,News,Accident,Injured,Students,hospital,Treatment,Kerala,
മഞ്ചേരി: (www.kvartha.com) പട്ടര്‍കുളത്ത് സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും ബസ് ജീവനക്കാരനും പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ അല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ ബ്രേക് നഷ്ടമായ ബസ് തൊട്ട് മുന്നിലുണ്ടായിരുന്ന ഇതേ സ്‌കൂളിലെ ബസിലിടിക്കുകയായിരുന്നു.

Many Students and Staff Injured in School Bus Accident, Malappuram, News, Accident, Injured, Students, Hospital, Treatment, Kerala

ഇതോടെ മുന്നിലുണ്ടായിരുന്ന ബസ് മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. പരുക്കേറ്റ 18 വിദ്യര്‍ഥികളെ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു 15 വിദ്യാര്‍ഥികളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് വിദ്യാര്‍ഥികള്‍ക്ക് സാരമായി പരുക്കേറ്റു.

Keywords: Many Students and Staff Injured in School Bus Accident, Malappuram, News, Accident, Injured, Students, Hospital, Treatment, Kerala.

Post a Comment