SWISS-TOWER 24/07/2023

Manish Sisodia | മദ്യനയ കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച് 6 വരെ നീട്ടി; മാനസിക പീഡനമെന്ന് മുന്‍ ഉപമുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com) മദ്യനയ കേസില്‍ അറസ്റ്റിലായ ഡെല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായിരുന്ന മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച് ആറുവരെ നീട്ടി. മൂന്നു ദിവസത്തേക്ക് കൂടി സിസോദിയയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി രണ്ടുദിവസം മാത്രം നീട്ടി നല്‍കുകയായിരുന്നു.
Aster mims 04/11/2022

Manish Sisodia | മദ്യനയ കേസ്: മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി മാര്‍ച് 6 വരെ നീട്ടി; മാനസിക പീഡനമെന്ന് മുന്‍ ഉപമുഖ്യമന്ത്രി


സിസോദിയയുടെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ കോടതി മാര്‍ച് 10ലേക്ക് മാറ്റിയിരുന്നു. അതിനിടെ ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സിസോദിയയെ ഡെല്‍ഹി റോസ് അവന്യൂ കോടതിയില്‍ സിബിഐ ഹാജരാക്കിയത്.

കോടതി നടപടികള്‍ക്കിടെ സിസോദിയ കേന്ദ്ര അന്വേഷണ ഏജന്‍സിക്കെതിരെ 'മാനസിക പീഡനം' ആരോപിച്ചു. രേഖകളൊന്നും നിലവിലില്ലെങ്കിലും തന്നോട് ദിവസവും രാവിലെ എട്ടുമണി മുതല്‍ ഒരേ സെറ്റ് ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാനായി ഒരു കാരണവുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണനും വാദിച്ചു. കേസില്‍ സിബിഐക്ക് പുതുതായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സിബിഐയുടെ കാര്യക്ഷമതയില്ലായ്മ കസ്റ്റഡി നീട്ടാന്‍ കാരണമാകില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

അറസ്റ്റ് ചെയ്യുമ്പോള്‍ കാണാതായ രേഖകള്‍ കണ്ടെത്താനാണ് റിമാന്‍ഡ് കാലാവധി നീട്ടിയതെന്ന് വാദിക്കാനാകില്ലെന്നും സിസോദിയയുടെ ഭാര്യയുടെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്നും കോടതി ഇക്കാര്യം പരിഗണിക്കണമെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് മദ്യനയ അഴിമതിക്കേസില്‍ 51കാരനായ സിസോദിയയെ സി ബി ഐഅറസ്റ്റ് ചെയ്തത്. അതിനു ശേഷം അഞ്ചുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

അതിനിടെ കര്‍ണാടകയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിസോദിയയെ ലക്ഷ്യമിട്ട് ബിജെപിയെ കടന്നാക്രമിച്ചു. 'കര്‍ണാടകയില്‍ ഒരു ബിജെപി എംഎല്‍എയുടെ മകന്‍ എട്ടു കോടി രൂപയുമായി പിടിക്കപ്പെട്ടു, എന്നാല്‍ അദ്ദേഹത്തിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. പകരം മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തു. 'ഇരട്ട എന്‍ജിന്‍' സര്‍കാരില്‍ അഴിമതി ഇരട്ടിയായി. കര്‍ണാടകയിലും രാജ്യത്തും ഞങ്ങള്‍ക്ക് ഒരു 'പുതിയ എന്‍ജിന്‍' സര്‍കാര്‍ ആവശ്യമാണെന്നും കെജ് രിവാള്‍ പറഞ്ഞു.

Keywords: Manish Sisodia’s CBI custody extended till Monday; ex-Deputy CM alleges mental harassment, News, New Delhi, Custody, Liquor, Court, CBI, Allegation, Arvind Kejriwal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia