Follow KVARTHA on Google news Follow Us!
ad

Custody | മനീഷ് സിസോദിയയെ 7 ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ട് പ്രത്യേക കോടതി; അറസ്റ്റ് നിയമ വിരുദ്ധമെന്ന് അഭിഭാഷകന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Custody,Liquor,Court,Corruption,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി സര്‍കാരിന്റെ മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഏഴു ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി) കസ്റ്റഡിയില്‍ വിട്ട് പ്രത്യേക കോടതി. 10 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴുദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.

മദ്യനയവുമായി ബന്ധപ്പെട്ട് 292 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് ഇഡി പ്രത്യേക കോടതിയില്‍ അവകാശപ്പെട്ടു. സാമ്പത്തിക സ്രോതസ് അടക്കമുള്ളവ കണ്ടെത്തുന്നതിന് സിസോദിയയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ഇഡി പറഞ്ഞു.

സിബിഐ രെജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയില്‍ കഴിയവേ, വ്യാഴാഴ്ച രാത്രിയാണ് സിസോദിയയെ ഇഡിയും അറസ്റ്റ് ചെയ്യുന്നത്. ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് ഇഡി അറസ്റ്റ് ചെയ്യുന്നതെന്നും ഈ നടപടി നിയമവിരുദ്ധമാണെന്നും സിസോദിയയുടെ അഭിഭാഷകന്‍ വാദിച്ചു.
 
Manish Sisodia Sent To Enforcement Directorate Custody For 7 Days, New Delhi, News, Custody, Liquor, Court, Corruption, National

തെളിവായി പണമൊന്നും സിസോദിയയുടെ പക്കല്‍ നിന്ന് ഇതുവരെ കണ്ടെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

സി ബി ഐ കേസില്‍ സിസോദിയ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാര്‍ച് 21 ലേക്ക് മാറ്റി. ഇത് രണ്ടാം തവണയാണ് ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റുന്നത്. ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്തത്.

Keywords: Manish Sisodia Sent To Enforcement Directorate Custody For 7 Days, New Delhi, News, Custody, Liquor, Court, Corruption, National.

Post a Comment