മലപ്പുറം: (www.kvartha.com) മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അസ്ഥിരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എ അബ്ദുല്‍ ഗഫൂറിനെയാണ് സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയതായി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. മെഡികല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന ചട്ടം ലംഘിച്ച് ഏറെക്കാലമായി ഇദ്ദേഹം ചികിത്സ നടത്തി വരുന്നതായി പരാതി ലഭിച്ചിരുന്നു.
തിരൂരിലെ സ്വകാര്യ ഹോസ്പിറ്റലില്‍ പ്രാക്ടീസിനിടെയാണ് ഡോ. എ അബ്ദുള്‍ ഗഫൂറിനെ വിജിലന്‍സ് പിടികൂടിയത്. തിരൂര്‍ പൂങ്ങോട്ടുകുളത്തെ മിഷന്‍ ഹോസ്പിറ്റലില്‍ രോഗികളെ പരിശോധിക്കുന്നതിനിടെയാണ് ഡി വൈ എസ് പി ഫിറോസ് എം ശഫീഖിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘമെത്തിയത്.
Keywords: News, Kerala, State, Malappuram, Doctor, Suspension, Vigilance, Mancheri Medical College doctor who ran private practice suspended