Arrested | ജ്വലറിയില്‍ കവര്‍ച നടത്താന്‍ ശ്രമിച്ച മോഷ്ടാവ് അറസ്റ്റില്‍

 


ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) പരിയാരത്ത് ജ്വലറിയില്‍ കവര്‍ച നടത്താന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായതായി പൊലീസ് അറിയിച്ചു. കുപ്രസിദ്ധ മോഷ്ടാവായ കാസര്‍കോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരീഷ്‌കുമാറിനെ (49) യാണ് പരിയാരം പൊലീസ് പിടികൂടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.
              
Arrested | ജ്വലറിയില്‍ കവര്‍ച നടത്താന്‍ ശ്രമിച്ച മോഷ്ടാവ് അറസ്റ്റില്‍

'പിലാത്തറ ലാസ്യ കോളജിന് സമീപത്തെ ഐശ്വര്യ ജ്വല റിയോട് ചേര്‍ന്ന ജ്വലറിയുടെ ഉടമസ്ഥതയിലുള്ള മുറിയുടെ ഷടറാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. പരിയാരം പൊലീസിനെ വിവരമറിയിച്ചത് പ്രകാരം പ്രിന്‍സിപല്‍ എസ്‌ഐ പിസി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. പൊലീസ് പിലാത്തറയിലും പരിസരങ്ങളിലും വ്യാപകമായ പരിശോധന നടത്തിയെങ്കിലും ഓടിരക്ഷപ്പെട്ട രണ്ടുപേരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിലാത്തറയിലും പരിയാരം സ്റ്റേഷന്‍ പരിധിയിലെ മറ്റ് സ്ഥലങ്ങളിലും നടന്ന മോഷണത്തിന് പിന്നില്‍ ഹരീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സംശയിക്കുന്നുണ്ട്. ഏതോ ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരം കവര്‍ച ചെയ്ത് എടുത്ത ചില്ലറ നാണയങ്ങളും നോടുകളും പിടിച്ചെടുത്തു. മോഷണക്കേസുകളില്‍ പ്രതിയായി നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്തതിന് ശേഷം പ്രതിയെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു', പൊലീസ് പറഞ്ഞു.

Keywords:  Latest-News, Kerala, Top-Headlines, Crime, Arrested, Robbery, Theft, Accused, Man who attempted to rob jewelery store arrested.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia