ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുചക്രവാഹനം ഓടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഹില്‍പാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
അവിടെയെത്തിച്ച് അധികം കഴിയും മുന്‍പേ മനോഹരന്‍ കുഴഞ്ഞുവീണുവെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍തന്നെ തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെവച്ച് മരണം സ്ഥിരീകരിച്ചു.
സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത്:
പൊലീസ് കൈകാണിച്ചെങ്കിലും അല്‍പം മുന്നോട്ടു നീങ്ങിയാണ് മനോഹരന്‍ വാഹനം നിര്‍ത്തിയത്. ഇതോടെ പൊലീസ് ജീപിനു സമീപം നില്‍ക്കുകയായിരുന്ന ഒരു പൊലീസുകാരന്‍ ഓടിയെത്തി ഹെല്‍മറ്റ് മാറ്റിയ ഉടനെ മനോഹരന്റെ മുഖത്തടിച്ചു.
എന്നാല്‍ മനോഹരനെ മര്‍ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുന്‍പിലാണ് മനോഹരന്‍ കുഴഞ്ഞുവീണതെന്നും ഹില്‍പാലസ് പൊലീസ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇതെല്ലാം വ്യക്തമാണെന്നും പൊലീസ് വാദിക്കുന്നു.
Keywords: Man under custody collapses and died; locals accuse police of torture, Kochi, News, Police, Allegation, Attack, Dead, Kerala.