Follow KVARTHA on Google news Follow Us!
ad

Jailed | ഭാര്യയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ രണ്ടാനച്ഛന് 62 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Local News,Police,Life Imprisonment,Kerala,
തിരുവനന്തപുരം: (www.kvartha.com) ഭാര്യയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ രണ്ടാനച്ഛന് 62 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. 

നിരവധി കേസില്‍ പ്രതിയായ ഇയാള്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പൊലീസിന് നേരെ പ്രതി ബോംബെറിഞ്ഞ് രക്ഷപ്പെട്ടതായും പരാതി ഉയര്‍ന്നിരുന്നു.

Man Sentenced To 62 Years In Jail For Molesting, Impregnating Teen In Kerala, Thiruvananthapuram, News, Local News, Police, Life Imprisonment, Kerala

2021ല്‍ കഴക്കൂട്ടം പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് പ്രതി പിടിയിലായി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പോക്‌സോ, വധശ്രമം, സ്‌ഫോടക വസ്തു ഉപയോഗം, തട്ടികൊണ്ടുപോകല്‍, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.

Keywords: Man Sentenced To 62 Years In Jail For Molesting, Impregnating Teen In Kerala, Thiruvananthapuram, News, Local News, Police, Life Imprisonment, Kerala.

Post a Comment