Follow KVARTHA on Google news Follow Us!
ad

Jailed | കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതിയായ യുവാവിന് ജീവപര്യന്തവും 41 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു

Kannur,News,Judge,Probe,Molestation,Kerala,
തളിപ്പറമ്പ്: (www.kvartha.com) കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതിയായ യുവാവിന് രണ്ടു കേസുകളിലായി ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 41 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. പെരിങ്ങോം കാഞ്ഞിര പൊയിലിലെ അടുക്കാടന്‍ വീട്ടില്‍ എ വിശ്വനാഥ(40) നാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് സി മുജീബ് റഹ് മാന്‍ ശിക്ഷ വിധിച്ചത്.

2016 സെപത്ംബര്‍ പതിനൊന്നിന് വൈകുന്നേരം മൂന്നരയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പ്രലോഭിപ്പിച്ചു വീടിന് സമീപത്തെ തോട്ടിന്റെ കരയിലേക്ക് കൂട്ടിക്കൊണ്ടുപോയി അതിക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. ഏഴ്, ഒന്‍പതു വയസുളള സഹോദരങ്ങളായ കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്.

Man Sentenced to 41 Years in Prison For Abusing Minor Girls, Kannur, News, Judge, Probe, Molestation, Kerala

വിവരം പുറത്തുപറഞ്ഞാല്‍ കണ്ണുപൊട്ടുമെന്ന് പറഞ്ഞ് കുട്ടകളെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടു കേസുകളിലും വിവിധ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. അന്നത്തെ പെരിങ്ങോം എസ് ഐമാരായിരുന്ന കെവി നിഷിത്, മഹേഷ് കെ നായര്‍ എന്നിവരാണ് കേസ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റു ചെയ്തു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

Keywords: Man Sentenced to 41 Years in Prison For Abusing Minor Girls, Kannur, News, Judge, Probe, Molestation, Kerala.

Post a Comment