Follow KVARTHA on Google news Follow Us!
ad

HC Verdict | വിവാഹിതയായ യുവതിയെ ഭർത്താവിൽ നിന്ന് വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കാമുകന്റെ വിചിത്ര ഹർജി! പിഴയിട്ട് കോടതി

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Man seeks girlfriend's custody from her hubby, Gujarat HC fines him
അഹ്‌മദാബാദ്: (www.kvartha.com) വിവാഹിതയായ കാമുകിയെ ഭർത്താവിൽ നിന്ന് വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച യുവാവിന് ഗുജറാത്ത് ഹൈകോടതി 5000 രൂപ പിഴ ചുമത്തി. ലിവ്-ഇൻ സംബന്ധിച്ച് ഉണ്ടാക്കിയ കരാറാണ് ഇതിന് അടിസ്ഥാനമായി യുവാവ് ചൂണ്ടിക്കാട്ടിയത് എന്നതാണ് ആശ്ചര്യകരമായ കാര്യം. കാമുകിയുടെ വിവാഹം നിർബന്ധപൂർവം നടത്തിയതാണെന്നും തന്റെ സമ്മതമില്ലാതെ ഭർത്താവിനൊപ്പം കഴിയുകയാണെന്നും അതിനാൽ കാമുകിയെ ഭർത്താവിൽ നിന്ന് മോചിപ്പിച്ച് തനിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ നിന്നുള്ള യുവാവ് ഹൈകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്.

നേരത്തെ താൻ കാമുകിയോടൊപ്പം താമസിച്ചിരുന്നതായും തങ്ങൾ തമ്മിൽ ലിവ്-ഇൻ റിലേഷൻഷിപ്പ് കരാർ ഉണ്ടായിരുന്നെന്നും എന്നാൽ കുറച്ച് സമയത്തിന് ശേഷം കാമുകിയുടെ ബന്ധുക്കൾ വന്ന് അവളെ കൂട്ടിക്കൊണ്ടുപോയെന്നും യുവതി ഹർജിയിൽ പറയുന്നു. ഇഷ്ടത്തിന് വിരുദ്ധമായാണ് യുവതിക്ക് വിവാഹം കഴിക്കേണ്ടി വന്നതെന്നാണ് യുവാവിന്റെ ആരോപണം. വിഷയത്തിൽ വാദം കേൾക്കുന്നതിനിടെ, സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ഈ ആവശ്യത്തെ എതിർക്കുകയും ഇത്തരമൊരു ഹർജി ഫയൽ ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞു. യുവതി ഭർത്താവിന്റെ അടുത്താണെന്നതിനാൽ നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി.

Ahmedabad, National, News, Man, Custody, Woman, Husband, Court, Youth, Marriage, Advocate, Justice, Latest-News, Top-Headlines, Man seeks girlfriend's custody from her hubby, Gujarat HC fines him.

ഇരു കക്ഷികളുടെയും വാദങ്ങൾ കേട്ട ജസ്റ്റിസ് വിഎം പഞ്ചോളിയും ജസ്റ്റിസ് എംഎം പ്രചകും അടങ്ങുന്ന ബെഞ്ച്, യുവതി വിവാഹമോചിതയോ പുനർവിവാഹമോ ആയിട്ടില്ലെന്നും അതിനാൽ ഭർത്താവിനൊപ്പം കഴിയുന്നത് അനധികൃത കസ്റ്റഡിയായി കണക്കാക്കാനാവില്ലെന്നും നിരീക്ഷിച്ചു. യുവാവ് ഹാജരാക്കിയ ലിവ്-ഇൻ റിലേഷൻഷിപ്പ് കരാറിന്റെ അടിസ്ഥാനത്തിൽ, ഹരജി ഫയൽ ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു. തുടർന്ന് യുവാവിന് കോടതി 5000 രൂപ പിഴ ചുമത്തുകയും സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയിൽ പണം അടയ്ക്കാൻ നിർദേശിക്കുകയും ചെയ്തു.

Keywords: Ahmedabad, National, News, Man, Custody, Woman, Husband, Court, Youth, Marriage, Advocate, Justice, Latest-News, Top-Headlines, Man seeks girlfriend's custody from her hubby, Gujarat HC fines him.
< !- START disable copy paste -->

Post a Comment