Follow KVARTHA on Google news Follow Us!
ad

Attacked | 'സ്‌കൂടര്‍ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്ത 27 കാരനെ കോളജ് വിദ്യാര്‍ഥികള്‍ മര്‍ദിച്ച് കൊന്നു'

Man objects to couple kissing while driving scooty, attack to death in Ghaziabad#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


സാഹിബാബാദ്: (www.kvartha.com) ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ സ്‌കൂടര്‍ ഓടിക്കുന്നതിനിടെ ചുംബിച്ച കമിതാക്കളെ ചോദ്യം ചെയ്ത യുവാവിനെ കോളജ് വിദ്യാര്‍ഥികള്‍ മര്‍ദിച്ച് കൊന്നതായി റിപോര്‍ട്. പരിസരപ്രദേശത്തെ പച്ചക്കറി മാര്‍കറ്റിലെ ജീവനക്കാരനും ജിം ട്രെയ്‌നറുമായ വിരാട് മിശ്ര (27) എന്ന യുവാവാണ് ആശുപത്രിയില്‍ മരിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സാഹിബാബാദിലെ എല്‍ആര്‍ കോളജിന് സമീപം ശനിയാഴ്ച വൈകിട്ടാണ് വിരാട് മിശ്രയ്ക്ക് മര്‍ദനമേറ്റത്. നിറയെ വീടുകളും താമസക്കാരുമുള്ള സ്ഥലത്ത് കമിതാക്കള്‍ അടുത്തിടപഴകിയതിനെ ചോദ്യം ചെയ്തതിനാണ് ഇവരും സഹപാഠികളും ചേര്‍ന്ന് വിരാട് മിശ്രയെ മര്‍ദിച്ചത്. 

അക്രമികള്‍ പോയതിന് പിന്നാലെ വിരാട് മിശ്രയെ ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ ഡെല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന വിരാട് പിന്നീട് രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

News,National,Uttar Pradesh,Love,Police,college,Students,attack,Assault,Local-News,Injured,Death, Man objects to couple kissing while driving scooty, attack to death in Ghaziabad


സംഭവത്തിന് ദൃക്‌സാക്ഷിയായ ബണ്ടി കുമാറിന്റെ പരാതില്‍ ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. മനീഷ് കുമാറിനും ഇയാളുടെ സുഹൃത്തുക്കളായ മനീഷ് യാദവ്, ഗൗരവ് കസാന, ആകാശ് കുമാര്‍, പങ്കജ് സിങ്, വിപുല്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തുമെന്ന് സാഹിബാബാദ് പൊലീസ് അറിയിച്ചു.

'മനീഷ് കുമാര്‍ എന്നയാള്‍ സ്‌കൂടര്‍ ഓടിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന യുവതിയെ ചുംബിക്കുന്നത് ഞങ്ങള്‍ കണ്ടു. ഇതുകണ്ട വിരാട് മിശ്ര അവരെ തടഞ്ഞു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാനാകില്ലെന്നും, മറ്റെവിടെയങ്കിലും പോകാനും വിരാട് മിശ്ര ആവശ്യപ്പെട്ടു.' - ബണ്ടി കുമാര്‍ പരാതിയില്‍ പറഞ്ഞു.

'വിരാട് തടഞ്ഞതില്‍ കുപിതനായ മനീഷ് കുമാര്‍, ഉടന്‍തന്നെ അയാളുടെ സുഹൃത്തുക്കളായ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി. അവരെല്ലാം ചേര്‍ന്ന് വടിയും ഇഷ്ടികയും ഉപയോഗിച്ച് വിരാടിനെ മര്‍ദിച്ചു. ഞാന്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ എന്നെയും ക്രൂരമായി മര്‍ദിച്ചു. അതിനുശേഷം അവര്‍ രക്ഷപ്പെടുകയും ചെയ്തു'-  ബണ്ടി വിശദീകരിച്ചു.

Keywords: News,National,Uttar Pradesh,Love,Police,college,Students,attack,Assault,Local-News,Injured,Death, Man objects to couple kissing while driving scooty, attack to death in Ghaziabad

Post a Comment