'വികാസ് കത്യാര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഐഫോണുകള്‍ വന്‍ വിലക്കുറവില്‍ വില്‍ക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം പേജ് സന്ദര്‍ശിച്ചിരുന്നു. അത്ഭുതപ്പെടുത്തുന്ന വിധം കുറഞ്ഞ വില കണ്ടപ്പോള്‍ വെബ്സൈറ്റില്‍ നിന്ന് ഐഫോണ്‍ വാങ്ങാന്‍ വികാസ് കത്യാര്‍ തീരുമാനിച്ചു. പേജ് യഥാര്‍ത്ഥമാണെന്ന് ഉറപ്പുവരുത്താന്‍, ഇയാള്‍ മറ്റൊരു ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്ന് മുമ്പ് വാങ്ങിയതായി പറയുന്നവരുമായി ബന്ധപ്പെടുകയും പേജ് യഥാര്‍ത്ഥമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഫെബ്രുവരി ആറിന് ഒരു ഐഫോണ്‍ വാങ്ങുന്നതിനായി കത്യാര്‍ പേജിലെ പ്രത്യേക മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് വിളിച്ചു.
തുടര്‍ന്ന് ഫോണിന്റെ വിലയുടെ 30 ശതമാനം തുകയായ 28,000 രൂപ അഡ്വാന്‍സ്ഡ് പേയ്മെന്റ് ആവശ്യപ്പെട്ടു. പിന്നാലെ സംഘം വിവിധ ഫോണ്‍ നമ്പരുകള്‍ വഴി ബന്ധപ്പെടുകയും കസ്റ്റംസും മറ്റ് നികുതികളും അടയ്ക്കാനെന്ന വ്യാജേന കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തു. വിവിധ അക്കൗണ്ടുകളിലായി 28,69,850 രൂപ കത്യാര്‍ നല്‍കിയതായി പരാതിയില്‍ പറയുന്നു', ഡെല്‍ഹിയിലെ സൗത്ത് വെസ്റ്റ് ഡിസ്ട്രിക്ടിലെ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഓണ്‍ലൈനില്‍ എങ്ങനെ സുരക്ഷിതമായിരിക്കാം
ഓണ്‍ലൈനില്‍ എന്തെങ്കിലും വാങ്ങാന്‍ ഉദ്ദേശിച്ചാല്‍ വെബ്‌സൈറ്റ് ആധികാരികമാണെന്ന് ഉറപ്പാക്കുക. വിശ്വസനീയമായി തോന്നാത്ത ഇന്‍സ്റ്റാഗ്രാം പേജുകളില്‍ നിന്ന് നേരിട്ട് വാങ്ങുന്നത് ഒഴിവാക്കണം. ഏതെങ്കിലും തരത്തിലുള്ള ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തുന്നതില്‍ ശ്രദ്ധാലുവായിരിക്കുക. പണം കൈമാറുന്ന അക്കൗണ്ടിന്റെ പേര് എപ്പോഴും പരിശോധിക്കാന്‍ ശ്രമിക്കണം. പരിശോധിച്ചുറപ്പിക്കാത്ത പേജിലൂടെ പര്‍ച്ചേസ് നടത്തുകയാണെങ്കില്‍, ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ഉപയോഗിച്ച് ഓര്‍ഡര്‍ നല്‍കാന്‍ ശ്രമിക്കുക, അതിലൂടെ ഉല്‍പന്നം നിങ്ങള്‍ക്ക് ലഭിച്ചതിന് ശേഷം മാത്രം പണമടച്ചാല്‍ മതിയാകും. തട്ടിപ്പിന് ഇരയാകുന്നത് ഒഴിവാകുകയും ചെയ്യും.
Keywords: Latest-News, National, Top-Headlines, Cyber Crime, Crime, Fraud, Cheating, Social-Media, Instagram, Smart Phone, Man loses Rs 29 lakh while trying to buy iPhone on Instagram, here is how to stay safe.
< !- START disable copy paste -->