Follow KVARTHA on Google news Follow Us!
ad

Killed | 'യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഹൃദയം മുറിച്ചെടുത്ത് ഉരുളക്കിഴങ്ങ് ചേര്‍ത്ത് കറിവച്ചു കഴിച്ചു; പിന്നാലെ കുഞ്ഞിനെയടക്കം ബന്ധുക്കളെയും വകവരുത്തി'; 44 കാരന് ജീവപര്യന്തം

Man killed woman before murdering two more people, including a child, jailed for life#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ലൊസാന്‍ജലസ്: (www.kvartha.com) ബന്ധുവിനെയും നാലുവയസുകാരിയെയും യുവതിയെയും ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസില്‍ 44 കാരന് ജീവപര്യന്തം. ഓക്ലഹോമ സ്വദേശിയായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണെയാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 2021ലാണ് ഇയാള്‍ ഞെട്ടിക്കുന്ന ക്രൂരകൃത്യം നടത്തിയത്. ആന്‍ഡ്രിയ ബ്ലാന്‍കെന്‍ഷിപ്പ് (41) എന്ന യുവതിയെ കൊലപ്പെടുത്തിയ ലോറന്‍സ്, യുവതിയുടെ ഹൃദയം മുറിച്ചെടുത്ത് അതുമായി ബന്ധുവിന്റെ വീട്ടിലെത്തി ഉരുളക്കിഴങ്ങ് ചേര്‍ത്ത് പാകം ചെയ്തു കഴിച്ചു.

News, World, international, Crime, Killed, Accused, Punishment, Judiciary, Justice, Judge, Police, Local-News, Man killed woman before murdering two more people, including a child, jailed for life

അവയവം കറിവച്ചത് ബന്ധു ലിയോണ്‍ പൈ(67)ക്കും ഭാര്യ ഡെല്‍സിക്കും നല്‍കാന്‍ ശ്രമിച്ചു. ഇതിനുശേഷം ലിയോണിനെയും അദ്ദേഹത്തിന്റെ നാല് വയസുകാരിയായ കൊച്ചുമകള്‍ കേയസ് യേറ്റ്‌സിനെയും വകവരുത്തി.

2017ല്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായ ലോറന്‍സിനെ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. എന്നാല്‍ 2019ല്‍ ഇയാള്‍ക്ക് ശിക്ഷയിളവ് നല്‍കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനാവുകയായിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ലോറന്‍സ് ക്രൂരകൃത്യം നടത്തിയത്. ക്രൂരകൊലപാതകത്തിന്റെ വിവരങ്ങള്‍ കണ്ട് ആഴ്ചകളോളം തന്റെ ഉറക്കം വരെ നഷ്ടപ്പെട്ടുവെന്ന് വിധി പറഞ്ഞ ജഡ്ജി വെളിപ്പെടുത്തി.


തുടര്‍ന്ന് ഒരുകാലത്തും ക്ഷമിക്കാന്‍ പറ്റുന്ന കുറ്റമല്ല ലോറന്‍സിന്റേതെന്നും പുറംലോകം കാണാന്‍ ലോറന്‍സ് അര്‍ഹനല്ലെന്നും വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി. ഭര്‍ത്താവും കൊച്ചുമകളും കണ്‍മുന്നില്‍ ഇല്ലാതായതിന്റെ വേദന ഡെല്‍സിക്ക് മാറിയില്ലെന്നും ഡെല്‍സി അന്നു കൊല്ലപ്പെടാതിരുന്നതു ഭാഗ്യം കൊണ്ടാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Keywords: News, World, international, Crime, Killed, Accused, Punishment, Judiciary, Justice, Judge, Police, Local-News, Man killed woman before murdering two more people, including a child, jailed for life

Post a Comment