Follow KVARTHA on Google news Follow Us!
ad

Viral Video | തിരക്കേറിയ റോഡിൽ യുവതിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റിയ സംഭവം: വാഹനത്തെയും ഡ്രൈവറെയും കണ്ടെത്തി; യാത്രയ്ക്കിടെയുണ്ടായ വാക്കേറ്റമെന്ന് പൊലീസ്

Man Forcibly Pushes Woman into Car in Delhi's Mangolpuri, Video Goes Viral#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) യുവാവ് യുവതിയെ കോളറിൽ പിടിച്ച് മർദിക്കുന്നതും, ബലംപ്രയോഗിച്ച് കാറിൽ പിടിച്ചിരുത്തുന്നതുമായ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഡെൽഹി പൊലീസ് അന്വേഷണം ഊർജിതമാക്കി. വാഹനത്തെയും ഡ്രൈവറെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡെൽഹി മംഗോൾ പുരി മേൽപാലത്തിന് സമീപത്ത് തിരക്കേറിയ റോഡിലാണ് സംഭവം നടന്നത്.

Latest-News, Top-Headlines, News, Video, Viral, Social Media, Woman, Attack, Police, Investigates, Man Forcibly Pushes Woman into Car in Delhi's Mangolpuri, Video Goes Viral.


കാറിനുള്ളിലേക്ക് ബലം പ്രയോഗിച്ച് കയറ്റിയ ശേഷം യുവതിയെ യുവാവ് മർദിക്കുകയും തുടർന്ന് മുൻ സീറ്റിൽ ഇരിക്കുന്നതും കറുത്ത ടീ ഷർട്ടിട്ട മറ്റൊരാൾ കാറിനുള്ളിൽ കയറി സ്ത്രീയുടെ അരികിലിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.


മൂവരും രോഹിണിയിൽ നിന്ന് വികാസ്പുരിയിലേക്ക് യൂബർ വഴി വാഹനം ബുക്ക് ചെയ്തിരുന്നതായും വഴിയിൽ വെച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായതായും ഇതിനിടെ പെൺകുട്ടി ഇറങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: Latest-News, Top-Headlines, News, Video, Viral, Social Media, Woman, Attack, Police, Investigates, Man Forcibly Pushes Woman into Car in Delhi's Mangolpuri, Video Goes Viral.

Post a Comment