ആലപ്പുഴ: (www.kvartha.com) നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു, കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്ക്. ആലപ്പുഴ പുറക്കാട് വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിക്കുകയായിരുന്നു.
വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട വാഴമുട്ടം സ്വദേശി പ്രസന്നകുമാറാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന നിതിന്‍, നൂറനാട് സ്വദേശി ബാബു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദേശത്ത് നിന്നെത്തിയ നിതിനെയും കൂട്ടി മടങ്ങുന്ന വഴി പുറക്കാട് പുത്തന്‍നടയ്ക്ക് സമീപത്തുവെച്ചായിരുന്നു അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ച പ്രസന്നകുമാറിന്റെ മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords:
Man died, 2 injured in road accident, Alappuzha, News, Accidental Death, Obituary, Injured, Hospital, Treatment, Dead Body, Kerala.